തൃപ്പൂണിത്തുറ: അത്തച്ചമയ ഘോഷയാത്രയുടെ തുടക്കം കുറിക്കുന്നതിനുള്ള അത്തപ്പതാകയും കൊടിമരവുമായുള്ള ഘോഷയാത്ര ശനിയാഴ്ച വൈകീട്ടോടെ അത്തം നഗറിലെത്തി. ഇതോടെ ഓണത്തിന്റെ പ്രധാന ആകര്‍ഷണമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്കായുള്ള ആരവങ്ങള്‍ മുഴങ്ങിത്തുടങ്ങി.
ഹില്‍പാലസില്‍ നടന്ന ചടങ്ങില്‍ രാജകുടുംബ പ്രതിനിധി അനുജന് തമ്പുരാനില്‍നിന്ന് നഗരസഭ അധ്യക്ഷ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കൊടിമരവും പതാകയും തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലെ അത്തം നഗറിലേക്കെത്തിച്ചു. അത്തം ഘോഷയാത്രയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിക്കുക.
ഇക്കുറി അത്തച്ചമയം ഞായറാഴ്ചയായതിനാല്‍ വന്‍ജനാവലി നഗരത്തില്‍ എത്തിച്ചേരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഗതാഗതനിയന്ത്രണവും വളന്റിയര്‍മാരുടെ എണ്ണവും ക്രമപ്പെടുത്തി പൂര്‍ണമായും കരുതലോടെയാണ് നഗരസഭ ഒരുക്കം നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ നടൻമാരായ കുഞ്ചാക്കോ ബോബനും ദുല്‍ഖര്‍ സല്‍മാനും അത്തം നഗറില്‍ എത്തിച്ചേരുമെന്നതും ആഘോഷങ്ങളുടെ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.