മട്ടാഞ്ചേരി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റിെൻറ വിതരണം താളംതെറ്റി. കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലുള്ള റേഷൻ കടകളിലേക്കുള്ള കിറ്റുകൾ യഥാസമയം വിതരണം ചെയ്യാത്തതിനാൽ റേഷൻ കടക്കാരും കാർഡ് ഉടമകളും വലിയ പ്രതിസന്ധിയിലാണ്. മേയ് മാസത്തിലെ കിറ്റുകളുടെ വിതരണമാണ് അധികൃതരുടെ അനാസ്ഥ മൂലം അവതാളത്തിലായത്. 114 റേഷൻ കടകളാണ് കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലുള്ളത്.
പാക്കിങിന് സഞ്ചിയില്ലാത്തതാണ് കിറ്റുകൾ വൈകാൻ കാരണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം എ.എ.വൈക്കാരുടെ കിറ്റുകൾ മാത്രമേ കൊടുത്ത് തുടങ്ങിയിട്ടുള്ളൂവെന്നാണ് ചുള്ളിക്കൽ സിവിൽ സെപ്ലെസ് ഗോഡൗൺ ജൂനിയർ മാനേജർ പി.എ എൽബി പറയുന്നത്. മുൻഗണന വിഭാഗത്തിനുള്ള കിറ്റുകൾ അടുത്ത ആഴ്ച മുതൽ നൽകുകയുള്ളൂ.
നിലവിൽ മുൻഗണന വിഭാഗത്തിലെ കുറച്ച് പേർക്ക് നൽകുകയും ബാക്കിയുള്ളവർക്ക് നൽകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കടയുടമകൾ പറയുന്നത്. ലോക് ഡൗണിെൻറ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് അധികൃതരുടെ ഈ മെെല്ലപ്പോക്ക് നയം ദുരിതമാണ് സമ്മാനിക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൗണിെൻറ കടമ്പകൾ താണ്ടി കിറ്റ് വാങ്ങാനെത്തുന്നവരെ മടക്കി അയക്കേണ്ട അവസ്ഥയിലാണ് റേഷൻ വ്യാപാരികൾ.
മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഭൂരിഭാഗം വരുന്ന മുൻഗണന വിഭാഗത്തിന് കിറ്റുകൾ നൽകാൻ കഴിയാത്തത് മട്ടാഞ്ചേരി പോലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലയെ കൂടുതൽ പ്രയാസത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.