പിടിയിലായ പ്ര​തി​ക​ൾ

26 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊ​ച്ചി: 26 കി​ലോ ഗ്രേ​ഡ് വ​ൺ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. ഒ​ഡി​ഷ റാ​യ്ഗ​ഡ്​ സ്വ​ദേ​ശി​ക​ളാ​യ പ​ർ​ഷു​നാ​ഗ് (35), പി​ൻ​റു നി​മ​ൽ (23) എ​ന്നി​വ​രാ​ണ് സി​റ്റി ഡാ​ൻ​സാ​ഫും സെ​ൻ​ട്ര​ൽ പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പി​ടി​യി​ലാ​യ​ത്. ഒ​ഡി​ഷ​യി​ൽ​നി​ന്ന്​ എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലേ​ക്ക്​ വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന ലോ​ബി​യി​ൽ​പെ​ട്ട​വ​രാ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 35 കി​ലോ ക​ഞ്ചാ​വു​മാ​യി സം​ഘ​ത്തി​ൽ​പെ​ട്ട നാ​ലു​പേ​രെ എ​ള​മ​ക്ക​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

10 കി​ലോ ഗ്രേ​ഡ് വ​ൺ ക​ഞ്ചാ​വി​ന് ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് വി​ല ഈ​ടാ​ക്കി​യി​രു​ന്ന​ത്. നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ അ​ബ്ദു​സ്സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Cannabis Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.