മട്ടാഞ്ചേരി: പശ്ചിമകൊച്ചി മേഖലയിലെ കാനനിർമാണം ഒരു വേറെ ലെവൽ ത ന്നെയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ സിമൻറും, മണലും ചേർന്ന മിശ്രിതം ഇട്ട് കാലുകൊണ്ട് തേക്കുന്ന രീതി ഇവിടെ തുടരുകയാണ്. കാനയിൽ കെട്ടിക്കിടക്കുന്ന വെള്ളം കോരി മാറ്റാതെ വെള്ളത്തിലേക്ക് സിമൻറ് മിശ്രിതം തട്ടുന്ന രീതി കരാറുകാർ ഇവിടെ തുടരുകയാണ്.
രണ്ടു മാസം മുമ്പ് ഫോർട്ട്കൊച്ചി വെളിയിൽ വെള്ളത്തിനു മുകളിൽ സിമൻറ് മിശ്രിതം ഇട്ട് കാന പണിയുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും പൊതുമരാമത്ത് മന്ത്രി ഇടപെട്ട് കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുകയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യുകയും ചെയ്തിരുന്നു .
അതിനുശേഷം ഇതേ പ്രവൃത്തി മട്ടാഞ്ചേരി കോമ്പാറ മുക്കിൽ നടന്നത് നാട്ടുകാർ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ, നടപടികൾ ഉണ്ടായില്ല.വ്യാഴാഴ്ച നസ്രത്ത് കവലക്ക് സമീപവും മറ്റൊരു കരാറുകാരെൻറ കീഴിൽ ഇതേ പ്രവൃത്തി തുടരുന്ന കാഴ്ചയാണ്. കരാറുകാർ നടത്തുന്ന നിർമാണ അഴിമതി തുടരുമ്പോഴും ഉദ്യോഗസ്ഥർ ഇവർക്ക് കൂട്ടുനിൽക്കുകയാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.പൊതുമുതൽ കൊള്ളയടിക്കുന്ന പ്രവണതയാണ് ഇതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
നിർമാണത്തിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സാമൂഹ്യ പ്രവർത്തകൻ കെ.എ. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.