കൊച്ചി: മട്ടാഞ്ചേരി ജലമെട്രോ ടെർമിനൽ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. മൂന്ന് മാസത്തിനകം ടെൻഡർ അന്തിമമാക്കുമെന്നും തുടർന്ന് ഒമ്പത് മാസത്തിനകം പണി പൂർത്തിയാക്കുമെന്നും കൊച്ചി ജല മെട്രോ അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. മട്ടാഞ്ചേരി ജല മെട്രോ ടെർമിനൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ ടി.കെ. അഷ്റഫും രണ്ട് സ്ഥലവാസികളും നൽകിയ ഹരജിയാണ് കോടതി പരിണിച്ചത്.
ആദ്യത്തെ കരാറുകാരൻ നിർമാണം ഏറ്റെടുത്തില്ലെന്നും പുതിയ ടെൻഡർ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും മെട്രോ അറിയിച്ചു. നേരത്തേ കൊച്ചി ജല മെട്രോ നൽകിയ വിശദീകരണം രേഖപ്പെടുത്തി ഹരജി തീർപ്പാക്കിയതാണെങ്കിലും തങ്ങൾക്ക് പിശകുപറ്റിയെന്നും ഫോർട്ട്കൊച്ചി ടെർമിനലിന്റെ വിശദാംശങ്ങളാണ് തെറ്റായി അറിയിച്ചതെന്നും ചൂണ്ടിക്കാട്ടി വാട്ടർ മെട്രോയുടെ അഭിഭാഷകൻ കേസ് വീണ്ടും പരിഗണനക്കെടുപ്പിച്ചു. തുടർന്ന് മട്ടാഞ്ചേരി ടെർമിനലിന്റെ വിവരങ്ങൾ അറിച്ചു. ഇതിന് പിന്നാലെയാണ് മുൻ ഉത്തരവ് ഭേദഗതി ചെയ്ത് കോടതി പുതിയ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.