കൊച്ചി: ഒഡിഷയിൽനിന്ന് ട്രെയിൻമാർഗം കഞ്ചാവെത്തിക്കുന്ന സംഘാംഗങ്ങളായ യുവദമ്പതികൾ ആർ.പി.എഫിന്റെ പിടിയിലായി. ഒഡിഷ സ്വദേശികളായ ഗോപബന്ധു ബെഹ്‌റ (25), ഭാര്യ ഭർസ സാഹു (22) എന്നിവരാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.
30,000 രൂപ വിലമതിക്കുന്ന മൂന്ന് കിലോ കഞ്ചാവ് ഇവരിൽനിന്ന് കണ്ടെടുത്തു. ഞായറാഴ്ച വൈകീട്ടാണ് ഇരുവരും പിടിയിലായത്. കൊച്ചിയിലുള്ള സംഘത്തിനായാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. സ്റ്റേഷന് പുറത്ത് ഒരാൾ കാത്തുനിൽക്കുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
സംശയം തോന്നിയ ആർ.പി.എഫ് ഉദ്യോഗസ്ഥർ ബാഗ് തുറന്നു പരിശോധിക്കുകയായിരുന്നു. പ്രതികൾ കാക്കനാട് ഭാഗത്ത് വാടകക്ക് താമസിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. എ.എസ്.ഐ.പി.എഫ് കെ.എസ്. മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കെ.എസ്. സുനിൽ, പി. ഷിജു, ജി. വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹനീഫയാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.