കൊച്ചി: പ്രതിദിന കോവിഡ് ബാധിതർ കുറയുന്നില്ല. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 5361പേർക്ക്. സമ്പർക്കം വഴി രോഗബാധിതരായവർ 5238. രോഗ ഉറവിടമറിയാത്തവർ 106പേരുണ്ട്. പരിശോധനകൾ വർധിച്ചതോടെയാണിത്. പ്രതിദിന പരിശോധന 20,000 കടന്നിട്ടുണ്ട്.
സർക്കാർ സ്വകാര്യ മേഖലകളിൽനിന്ന് 17422 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനക്കെടുത്തത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 64,456 ആണ്. വീടുകളിൽ- 55,013പേരാണ് ചികിത്സയിലുള്ളത്. ആശുപത്രിയിലും കോവിഡ് രോഗികളെക്കൊണ്ട് വീർപ്പുമുട്ടുകയാണ്. പ്രധാന ചികിത്സ കേന്ദ്രങ്ങളായ കളമശ്ശേരി മെഡിക്കൽ കോളജ് (203), പി.വി.എസ്(79), ജി.എച്ച് മൂവാറ്റുപുഴ (44), എറണാകുളം- ജറൽ ആശുപത്രി എന്നിവിടങ്ങളിലെല്ലാം രോഗികൾ നിറയുകയാണ്. ഇന്നലെ 167 പേരെ ആശുപത്രിയിൽ/എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു. 240പേരെ ഡിസ്ചാർജ് ചെയ്തു. രോഗമുക്തി നിരക്ക് ഉയരുന്നത് ആരോഗ്യവിഭാഗത്തിൽ ആശ്വാസം നൽകുന്നുണ്ട്.
സ്വകാര്യ ആശുപത്രികൾ - 2251പേരും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ 35പേരും സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ 465പേരും ഡോമിസിലറി കെയർ സെൻററിൽ- 567പേരും ചികിത്സയിലുണ്ട്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
തൃക്കാക്കര 202, പള്ളുരുത്തി 160, രായമംഗലം 156, വാഴക്കുളം 151, ഫോർട്ട്കൊച്ചി -128, തൃപ്പൂണിത്തുറ -118, കളമശ്ശേരി 107, പിറവം 106, പള്ളിപ്പുറം -101, മട്ടാഞ്ചേരി 91,കാലടി 79, മരട് -77,ഇടക്കൊച്ചി 76, കിഴക്കമ്പലം -75, ഉദയംപേരൂർ 74, ചേന്ദമംഗലം -73, കുന്നുകര 70, ചേരാനല്ലൂർ 69, എളംകുന്നപ്പുഴ -68, മലയാറ്റൂർ നീലീശ്വരം - 67, വേങ്ങൂർ 67, ശ്രീമൂലനഗരം -67, ആലുവ 62, എളമക്കര - 61, കോട്ടുവള്ളി 61, കോട്ടപ്പടി 60, കടവന്ത്ര -58, ചെല്ലാനം 58, മുടക്കുഴ -56, കീഴ്മാട് -53, എറണാകുളം സൗത്ത് 51, പല്ലാരിമംഗലം -51.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.