മലയാറ്റൂർ: വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, ഏഴാറ്റുമുഖം, തുമ്പൂർമുഴി, വെറ്റിലപാറ തുടങ്ങിയ ഭാഗങ്ങളിൽ പുഴയിലെ ചീങ്കണ്ണികളുടെ സാന്നിധ്യം ഭീതിപരത്തുന്നു. 2018ലെ മലവെള്ളപ്പാച്ചിലിനുശേഷമാണ് ചീങ്കണ്ണികളെ കണ്ടുതുടങ്ങിയത് എന്ന് പരിസരവാസികൾ പറയുന്നു. മഴ പെയ്യുന്ന സമയത്ത് വെള്ളത്തിൽ കിടക്കുന്ന ഇവ വെയിൽവേളകളിൽ പുഴയിലെ പാറക്കെട്ടുകൾക്ക് മുകളിൽ കയറിക്കിടക്കുക പതിവാണ്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ജീലീഷ് ചന്ദ്രനാണ് കഴിഞ്ഞദിവസം രണ്ട് ചീങ്കണ്ണികളുടെ ചിത്രം കാമറയിൽ പകർത്തിയത്. ചീങ്കണ്ണികൾ ധാരാളമുണ്ടെങ്കിലും ഇതേവരെ പുഴയിൽ കുളിക്കാൻ ഇറങ്ങുന്ന ആരെയും ആക്രമിച്ചിട്ടില്ല. കൊക്ക്, മീൻ, ചെറുപക്ഷികൾ തുടങ്ങിയവാണ് പ്രധാന ആഹാരം. പുഴയിലെ കയങ്ങളിലാണ് കൂടുതലായും ഇവ കിടക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.