ആലങ്ങാട് (എറണാകുളം): ഓൺലൈനിൽ വാച്ച് ഓർഡർ ചെയ്ത കരുമാല്ലൂർ സ്വദേശിയെ ഗർഭ നിരോധന ഉറയിൽ വെള്ളം നിറച്ചു നൽകി കബളിപ്പിച്ചതായി പരാതി. തട്ടാംപടി സ്വദേശിയായ അനിൽകുമാറാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ ദിവസമാണ് അനിൽ 2200 രൂപയുടെ വാച്ച് ഓൺലൈനിൽ ഓർഡർ ചെയ്തത്. ശനിയാഴ്ച്ച ബൈക്കിലെത്തിയ കൊറിയർ ജീവനക്കാർ നൽകിയ പൊതിക്ക് അസാധാരണ ഭാരം കണ്ട് സംശയം തോന്നി അപ്പോൾ തന്നെ തുറന്നു നോക്കി. വാച്ചിന് പകരം ലഭിച്ചത് വെള്ളം നിറച്ച ഉറ. ഉടനെ ആലുവ വെസ്റ്റ് പൊലീസിൽ അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ഡെലിവറിക്ക് എത്തിയ കൊറിയർ സ്ഥലത്തിലെ ജീവനക്കാരെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ആലുവയിൽ സമാനമായ രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായവർക്ക് പൊലീസ് ഇടപെട്ട് നഷ്ടപ്പെട്ട പണം തിരികെ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.