കൊച്ചി: സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വ്യാപ്തിയും വർധിക്കുമ്പോൾ സുരക്ഷ ശക്തമാക്കേണ്ട അനിവാര്യ ഘട്ടത്തിലൂടെയാണ് നാട് കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെയും അല്ലാതെയുമുള്ള അതിക്രമങ്ങൾ മുതൽ തൊഴിൽ, സാമ്പത്തിക തട്ടിപ്പുകൾ വരെ വ്യാപകമാണ്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ജില്ലയിൽ നിരവധി കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. ഇതിൽ തൊഴിൽ തട്ടിപ്പുകളാണ് ഏറ്റവുമധികം. ഓൺലൈൻ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ നഷ്ടമായ കേസിൽ പ്രതികളായ രണ്ടു സിനിമാ പ്രവർത്തകരെ മട്ടാഞ്ചേരി പൊലീസ് പിടികൂടിയത് ദിവസങ്ങൾക്ക് മുമ്പാണ്.
പെൺകുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെ ഇൻഫോ പാർക്ക് സൈബർ പൊലീസ് പിടികൂടിയിരുന്നു. ഗതാഗത നിയമലംഘനം നടന്നിട്ടുണ്ടെന്ന പേരിൽ വ്യാജ പരിവാഹൻ സൈറ്റ് വഴി കാക്കനാട് സ്വദേശിയിൽ നിന്ന് 98,500 രൂപ തട്ടിപ്പുകാർ കൈക്കലാക്കിയതും സമീപദിവസമാണ്.
കിഴക്കമ്പലത്ത് വ്യാജ ട്രേഡിങ് ആപ്പിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രതിയെ ഗുജറാത്തിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ലക്ഷങ്ങളുടെ തട്ടിപ്പാണ് ഏതാനും മാസങ്ങൾക്കിടെ തന്നെ പലതരത്തിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തട്ടിപ്പുകളടക്കം കുറ്റകൃത്യങ്ങൾ തടയാൻ മികച്ച സൈബർ പൊലീസ് ഉദ്യോഗസ്ഥരുടെ നിരതന്നെ ജില്ലയിലുണ്ട്. കൊച്ചി സിറ്റിയിൽ ഒരു ഡിവൈ.എസ്.പി, മൂന്ന് ഇൻസ്പെക്ടർമാർ, രണ്ട് എസ്.ഐമാർ, ഒരു എ.എസ്.ഐ, ഏഴ് എസ്.സി.പി.ഓമാർ, 11 സി.പി.ഒമാർ, എസ്.ഐ(ടെലി)- രണ്ട്, എച്ച്.സി (ടെലി) -രണ്ട്, പി.സി (ടെലി)- ഒന്ന്, പി.സി ഡ്രൈവർ -ഒന്ന് എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരുള്ളത്.
എറണാകുളം റൂറലിൽ ഒരു ഇൻസ്പെക്ടർ, രണ്ട് എസ്.ഐമാർ, നാല് എസ്.സി.പി.ഒമാർ, എസ്.ഐ(ടെലി)- രണ്ട്, എ.എസ്.ഐ(ടെലി)- ഒന്ന്, എസ്.സി (ടെലി) -രണ്ട്, പി.സി(ടെലി)-എട്ട് എന്നിങ്ങനെയും ഉദ്യോഗസ്ഥരുണ്ട്.
കുറ്റകൃത്യം കൊച്ചി എറണാകുളം സിറ്റി റൂറൽ
ഓൺലൈൻ തൊഴിൽ തട്ടിപ്പ് 20 3
പ്രൊഫൈൽ ഹാക്കിങ് 10 1
പ്രകോപനമുണ്ടാക്കുന്ന
നിയമവിരുദ്ധ പ്രവൃത്തി 12 14
ഇമെയിൽ ഹാക്കിങ് 2 1
വ്യാജ പ്രൊഫൈൽ 8 6
ലൈംഗിക ഉള്ളടക്കം
പ്രസിദ്ധീകരിക്കുകയോ
പ്രചരിപ്പിക്കുകയോ ചെയ്യൽ 19 0
അശ്ലീല ഉള്ളടക്കം
ഓൺലൈനിൽ പ്രചരിപ്പിക്കൽ,
പ്രസിദ്ധീകരിക്കൽ 9 5
ലൈംഗീകാതിക്രമ ഉള്ളടക്കം
പ്രചരിപ്പിക്കൽ 1 0
ഇ-വാലറ്റ് തട്ടിപ്പ് 1 0
വ്യാജകോൾ തട്ടിപ്പ് 2 0
ഓൺലൈനിലെ
ആൾമാറാട്ട തട്ടിപ്പ് 2 7
സൈബർ ആക്രമണം,
അധിക്ഷേപം 11 2
ഇമെയിൽ വഴി
സാമ്പത്തിക തട്ടിപ്പ് 5 0
വ്യാജ ഇമെയിൽ 1 0
ഇമെയിൽ വഴി ഭീഷണി 2 0
ഓൺലൈനിലെ
അനുവാദമില്ലാതെയുള്ള
കടന്നുകയറ്റം 9 0
വെബ്സൈറ്റ് ഹാക്കിങ് 9 2
ഓൺലൈൻ ചൂതാട്ടം 24 0
സൈബർ ഭീകരത 1 0
ക്രിപ്റ്റോ കറൻസി തട്ടിപ്പ് 5 0
മറ്റ് സൈബർ കുറ്റകൃത്യങ്ങൾ 59 158
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.