മൂവാറ്റുപുഴ : പട്ടാപ്പകൽ ഗൃഹനാഥനെ ആക്രമിച്ച് മാല പിടിച്ചുപറിച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ . തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ബംഗളൂരുവിൽ സ്ഥിര താമസക്കാരനായ മൂവാറ്റുപുഴ പുളിഞ്ചുവട് സ്വദേശിയുടെ വീട്ടിൽ വീട് വാടകക്ക് എടുക്കാനെന്ന വ്യാജേന എത്തിയ സംഘം ഗൃഹനാഥെൻറ മാല തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു.
മൂന്നാം പ്രതി കോട്ടയം ആർപ്പൂക്കര പെരുന്നേക്കാട്ട് വീട്ടിൽ ലിറ്റോ മാത്യുവി (22)നെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി സനിൽകുമാർ സിജിയുടെ കീഴിൽ രൂപവത്കരിച്ച പ്രത്യേക സംഘം പിടികൂടിയത്.
വീട് വാടകക്ക് കൊടുക്കപ്പെടും എന്ന പരസ്യം കണ്ട് വീട് നോക്കാൻ എത്തിയ ആളെന്ന വ്യാജേന വീട്ടിൽ എത്തിയ സംഘം ഗൃഹനാഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചശേഷം മാല തട്ടിയെടുത്ത് കടക്കുകയായിരുന്നു. ടാക്സി ഇന്നോവ കാറിൽ എത്തിയ സംഘത്തിലെ മൂന്നാമനായ ലിറ്റോ മാത്യു 2017ൽ നിലമ്പൂരിൽ അഞ്ചു കിലോ കഞ്ചാവ് കടത്തിയ കേസിലും വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചത് അറിഞ്ഞ് റെയ്ഡ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ കേസിലെയും മറ്റു നിരവധി കഞ്ചാവ്, അടിപിടി കേസിലെയും പ്രതി ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.