എറണാകുളം ജില്ലയിൽ 13 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ല്ലേ​ജു​ക​ളു​ടെ​യും ഡി​ജി​റ്റ​ൽ സ​ർ​വേ രേ​ഖ​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ‘എ​ന്റെ ഭൂ​മി’ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ 13 വി​ല്ലേ​ജു​ക​ളി​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ക​ണ​യ​ന്നൂ​ർ, തി​രു​വാ​ങ്കു​ളം, രാ​മ​മം​ഗ​ലം, ഫോ​ർ​ട്ട്കൊ​ച്ചി, ആ​മ്പ​ല്ലൂ​ർ, പ​ല്ലാ​രി​മം​ഗ​ലം, വാ​ള​കം, ഇ​ട​ക്കൊ​ച്ചി, പൂ​ണി​ത്തു​റ, മ​ട്ടാ​ഞ്ചേ​രി, തോ​പ്പും​പ​ടി, മ​ണീ​ട്, പ​ള്ളു​രു​ത്തി വി​ല്ലേ​ജു​ക​ളി​ലാ​ണ് സ​ർ​വേ പൂ​ർ​ത്തി​യാ​യ​ത്. ഈ ​വി​ല്ലേ​ജു​ക​ളി​ലെ സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി. ഇ​തി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള 9(2) വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ്ഥ​ലം അ​ള​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​ത​ത് വി​ല്ലേ​ജി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ൽ സ​ർ​വേ ക്യാ​മ്പ്​ ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്കാം. ജി​ല്ല​യി​ൽ ‘എ​ന്റെ ഭൂ​മി’ പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി ഡി​ജി​റ്റ​ൽ സ്കെ​ച്ച് പ​രി​ശോ​ധി​ക്കാം. വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം ലോ​ഗി​ൻ ചെ​യ്യ​ണം. തു​ട​ർ​ന്ന് ത​ണ്ട​പ്പേ​ർ/​സ​ർ​വേ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് വ​സ്തു​വി​ന്റെ ഡി​ജി​റ്റ​ൽ സ്കെ​ച്ച് പ​രി​ശോ​ധി​ക്കാം. ആ​ധാ​ര പ്ര​കാ​ര​മു​ള്ള വി​സ്തീ​ർ​ണ​വും അ​തി​രു​ക​ളും പ​രി​ശോ​ധി​ക്കാം. മു​മ്പ്​ വ​ര​ച്ച സ്കെ​ച്ചു​ക​ളു​മാ​യി ഒ​ത്തു​നോ​ക്കു​ക​യും ചെ​യ്യാം. സ്കെ​ച്ച് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഡി​ജി​റ്റ​ൽ സ​ർ​വേ ക്യാ​മ്പ്​ ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്കാം.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി, ഇ​ട​പ്പ​ള്ളി സൗ​ത്ത്, തെ​ക്കും​ഭാ​ഗം, പാ​ല​ക്കു​ഴ, ചേ​ലാ​മ​റ്റം, കു​മ്പ​ള​ങ്ങി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ക്കു​ന്ന​ത്. കു​ഴു​പ്പി​ള്ളി, ഏ​ഴി​ക്ക​ര, ക​ടു​ങ്ങ​ല്ലൂ​ർ വി​ല്ലേ​ജു​ക​ളി​ലെ ഡി​ജി​റ്റ​ൽ സ​ർ​വേ​യും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ ഡി​ജി​റ്റ​ൽ സ​ർ​വേ അ​സി. ഡ​യ​റ​ക്ട​ർ കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Digital survey has been completed in 13 villages in Ernakulam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.