കൊച്ചി: നവംബറിൽ ഇറക്കിയ വോട്ടർ പട്ടിക കുറ്റമറ്റതാക്കാനും ക്രമപ്രകാരമാക്കുന്നതിനും ബൂത്ത് ലെവൽ ഓഫിസർമാർക്ക് സഹായകമാകുന്ന വിധത്തിൽ ഗരുഡ ആപ്ലിക്കേഷനിൽ മാറ്റം വരുത്തണമെന്ന് ബി.എൽ.ഒമാർ. ഒരുകുടുംബത്തിൽ നാല് വോട്ടുണ്ടെങ്കിൽ അവ അടുത്തടുത്ത ക്രമ നമ്പറിലാണ് വരേണ്ടത്. എന്നാൽ, ഇത്തവണത്തെ വോട്ടർ പട്ടികയിൽ പല പേജുകളിലായാണ് ഒരേ കുടുംബത്തിലെ വോട്ടർമാർ വരുന്നത്. ഇതിന് പഴി കേൾക്കേണ്ടി വരുന്നവർ ബി.എൽ.ഒമാരാണെന്ന് ബൂത്ത് ലെവൽ ഓഫിസേഴ്സ് അസോസിയേഷൻ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ റൂട്ട് ഓഫിസർമാരായി നിയോഗിക്കപ്പെട്ട ബി.എൽ.ഒമാർക്ക് പ്രതിദിനം 650 രൂപ വാഗ്ദാനം ചെയ്തെങ്കിലും ഇപ്പോഴും വിതരണം ചെയ്യാത്ത താലൂക്കുകൾ ഉണ്ട്. കുടിശ്ശികയുള്ള ഫോം വെരിഫിക്കേഷൻ ചാർജ്, പരിശീലന പരിപാടികളിൽ പങ്കെടുത്തതിെൻറയും സർവേകൾ നടത്തിയതിെൻറയും വേതനം എന്നിവ ഉടൻ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണൻ, കെ.പി. പ്രദീപ്, വി.കെ. നാരായണൻ നമ്പ്യാർ, രമേശ്, അശോക്കുമാർ, അഭിലാഷ്, ബേബി, സുകു ഇട്ടേശ്യൻ, തോമസ്, അശോക്കുമാർ, കെ.എസ്. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.