കൊച്ചി: നഗരത്തിൽ സർവിസ് നടത്തുന്ന പ്രൈവറ്റ് ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി കൊച്ചി സിറ്റി പൊലീസ് കമീഷ്ണർ എ. അക്ബർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷ പദ്ധതി മുന്നോട്ട്. ഇതിന്റെ ഭാഗമായി 40 ഓളം വനിത പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി സിറ്റി പരിധിയിലെ ബസുകളിലും ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡുകളിലും നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയുകയാണ് ലക്ഷ്യം.
ബസ് തൊഴിലാളികളിൽ നിന്നും മറ്റ് യാത്രക്കാരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നാൽ ഉടൻതന്നെ ഡ്യൂട്ടിയിലുള്ള വനിത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം.
പൊതുജനങ്ങൾക്ക് ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.