ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്തെ റോ റോ യാത്രാദുരിതം തുടരുന്നു. ഒരുമാസത്തെ ഇടവേളക്ക് ശേഷം ഫോർട്ട്കൊച്ചി-വൈപ്പിൻ സർവിസിന് സേതു സാഗർ - ഒന്ന് എന്ന ഒരു റോ റോ വെസൽ മാത്രം. മാസങ്ങളായി ബോട്ട് സർവിസുമില്ല. ഞായറാഴ്ച വൈകീട്ട് പ്രോപ്പല്ലറിൽ വല കുടുങ്ങിയതിനെ തുടർന്ന് നീക്കംചെയ്ത് സർവിസിനിറക്കിയ റോ റോ വീണ്ടും തകരാറിലായി വൈപ്പിൻ ജെട്ടിയിൽ കെട്ടിയിട്ടിരിക്കയാണ്. നോർവേയിൽനിന്ന് സ്പെയർപാർട്ട് എത്തണമെന്നാണ് മേയർ പറയുന്നത്. ഇതിന് നീക്കം നടത്തിയിട്ടുണ്ടെന്നും റോ റോയിലെ മിക്ക പാർട്സും വിദേശത്തു നിന്നുള്ളതായതിനാൽ മാറ്റാൻ സമയമെടുക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.
ഇനി ഒരു അറിയിപ്പുണ്ടാകും വരെ ഒരു റോ റോ മാത്രം സർവിസിന് ഉണ്ടാകുകയുള്ളൂവെന്ന ബോർഡും ജെട്ടികളിൽ സ്ഥാപിച്ചു കഴിഞ്ഞു. മേഖലയിൽ റോ റോ വെസലുകൾക്കൊപ്പം സർവിസ് നടത്തിയിരുന്ന ഫോർട്ട് ക്വീൻ ബോട്ട് ഫിറ്റ്നസ് കാലാവധി ജൂൺ 30ന് തീർന്നതോടെ സർവിസ് നിർത്തി. ബോട്ട് സർവിസ് സംബന്ധമായ പ്രശ്നം പരിഹരിക്കാൻപോലും ഇതുവരെ നഗരസഭ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വർഷങ്ങളായി പരിഹാരം കാണാത്ത പ്രശ്നമായി കൊച്ചി അഴിമുഖ യാത്രാദുരിതം നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.