കൊച്ചി: നാടകവേദിയിൽ അരനൂറ്റാണ്ട് പിന്നിടുന്ന എ.ആർ. രതീശന് ആദരമായി ഈമാസം 28 മുതൽ 30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. അനുമോദനയോഗം, നാടക സെമിനാർ, നാടകോത്സവം, നാടക കലാകാര സംഗമം, ഫോട്ടോ പ്രദർശനം, പുസ്തക പ്രകാശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ചെയർമാനായ ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള, ജനറൽ കൺവീനർ ഷാജി ജോർജ് പ്രണത എന്നിവർ അറിയിച്ചു.
28ന് വൈകീട്ട് അഞ്ചിന് നാടക് ജനറൽ സെക്രട്ടറി ജെ. ശൈലജ, സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി. പൗലോസ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് അധ്യക്ഷത വഹിക്കും. 29ന് വൈകീട്ട് നാലിന് 'ജനകീയ നാടക പ്രസ്ഥാനം കേരളത്തിൽ' സെമിനാർ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് ആദര സമ്മേളനം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രതീശന്റെ ആത്മകഥ 'നാടകനടപ്പുകൾ' പ്രഫ. എം.കെ. സാനു പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.