മൂവാറ്റുപുഴ: കല്ലൂർക്കാട് ബൈക്കിലെത്തി വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
ഏപ്രിൽ 22ന് കല്ലൂർക്കാട് വഴിയാഞ്ചിറ ഷാപ്പിനു സമീപമാണ് റോഡിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച് ഒന്നരപ്പവെൻറ മാല കവർന്നത്. പൊലീസ് സി.സി ടി.വി കാമറകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ പിടികിട്ടിയിരുന്നില്ല.
തുടർന്നാണ് വീട്ടമ്മയുടെ സഹായത്തോടെ പ്രതിയുടെ രേഖാചിത്രം വരച്ചത്. മുടി നീട്ടിവളർത്തിയിട്ടുള്ള ആൾ മാസ്ക്ക് ധരിച്ചിട്ടുണ്ട്. രേഖാചിത്രത്തിൽ കാണുന്നയാളെ കണ്ടുകിട്ടുകയാണെങ്കിൽ കല്ലൂർക്കാട് പൊലീസിൽ വിവരം അറിയിക്കണമെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി അറിയിച്ചു. ഫോൺ. 0485 2289235, 9497987124.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.