മു​ഹ​മ്മ​ദ്

അ​സ്​​ലം

സൗത്ത് വാഴക്കുളത്ത് വൻ മയക്കുമരുന്ന്​ വേട്ട

കി​ഴ​ക്ക​മ്പ​ലം: സൗ​ത്ത് വാ​ഴ​ക്കു​ള​ത്ത് പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്​​ഷ​നി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 26 ഗ്രാം ​എം.​ഡി.​എം.​എ​യും ര​ണ്ട് കി​ലോ ക​ഞ്ചാ​വും പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്​​ഷ​ൻ മ​ണ്ണൂ​പ്പ​റ​മ്പ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ്​​ല​മി​നെ (23) അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​സ്ട്രി​ക്റ്റ് ആ​ന്റി നാ​ർ​കോ​ട്ടി​ക് സെ​പ്ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

ഡി​ജി​റ്റ​ൽ ത്രാ​സും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. മു​റി​യി​ലെ അ​ല​മാ​ര​ക്ക​ക​ത്തും ക​ട്ടി​ലി​ന​ടി​യി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് വി​ൽ​പ​ന. യു​വാ​ക്ക​ൾ​ക്കാ​ണ് എം.​ഡി.​എം.​എ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. രാ​സ​ല​ഹ​രി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ക​ഞ്ചാ​വ് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി വ​ഴി ഒ​ഡി​ഷ​യി​ൽ​നി​ന്നു​മാ​ണ് എ​ത്തി​ച്ച​ത്. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ വി.​എം. കെ​ഴ്സ​ൻ, എ​സ്.​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ സി.​എ. ഇ​ബ്രാ​ഹിം കു​ട്ടി, കെ.​പി. അ​ബു, ജി. ​ബാ​ലാ​മ​ണി, എ​സ്.​സി.​പി.​ഒ​മാ​രാ​യ പി.​എ​സ്. സു​നി​ൽ​കു​മാ​ർ, പി.​കെ. റ​ജി​മോ​ൻ, സി.​എം. ക​രീം, സി.​വി. വി​പി​ൻ തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - huge drug bust in South Vazhakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.