കൊച്ചി: നഗരത്തിൽ ഡെങ്കിപ്പനി വർധിക്കുമ്പോഴും നഗരസഭയുടെ കൊതുക് നിർമാർജന സ്ക്വാഡിന്റെ പ്രവർത്തനം നിലച്ചു. മാർച്ച് 31ന് പ്രവർത്തനം അവസാനിപ്പിച്ചെന്നും നിലവിൽ പുതിയ സ്ക്വാഡ് രൂപവത്കരിച്ചിട്ടില്ലെന്നുമാണ് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് നഗരസഭയുടെ മറുപടി.
മട്ടാഞ്ചേരി സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നഗരസഭ ആരോഗ്യ വിഭാഗം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. കൊതുക് നിവാരണ പ്രവർത്തന ഭാഗമായി ചെറിയ കാനകൾ വൃത്തിയാക്കുന്നതിന് 25,000 രൂപയും മഴക്കാല പൂർവ ശുചീകരണത്തിന് 30,000 രൂപയും ഓരോ വാർഡിനും നൽകിയിട്ടുണ്ടെന്ന് മറുപടിയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നാണ് ആരോപണം.
ഒട്ടുമിക്ക വാർഡുകളും സന്ധ്യകഴിഞ്ഞാൽ കൊതുകിന്റെ പിടിയിലാണ്. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തുന്ന യാത്രക്കാർക്ക് പകൽ പോലും കൊതുകുകടി ഏൽക്കുന്ന സ്ഥിതിയാണ്. കൊതുക് നിർമാർജന സ്ക്വാഡ് പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.