കാക്കനാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അവസാനഘട്ട തയാറെടുപ്പുകളുമായി ജില്ല ഭരണകൂടം. സ്വാതന്ത്ര്യദിന പരേഡിന്റെ അവസാനഘട്ട പരിശീലനം സിവിൽ സ്റ്റേഷനിലെ പരേഡ് മൈതാനിയിൽ സംഘടിപ്പിച്ചു.
30 പ്ലറ്റൂണുകളും മൂന്ന് ബാൻഡ് സംഘവുമാണ് ഇത്തവണ പരേഡില്‍ അണിനിരിക്കുന്നത്. ഡി.എച്ച്.ക്യൂ ക്യാമ്പ് കൊച്ചി സിറ്റി, എറണാകുളം റൂറൽ ലോക്കൽ പൊലീസ്, കൊച്ചി സിറ്റി ലോക്കൽ പൊലീസ്, എറണാകുളം റൂറൽ വനിത പൊലീസ്, കൊച്ചി സിറ്റി ലോക്കൽ വനിത പൊലീസ്, കേരള ആംഡ് പ്ലറ്റൂൺ തൃപ്പൂണിത്തുറ ബറ്റാലിയൻ, എക്സൈസ്, സി-കാഡറ്റ്സ് കോപ്സ് (സീനിയർ ), 21 കേരള ബി.എൻ എൻ.സി.സി തുടങ്ങി ആയുധങ്ങളോടെയുള്ള ഒമ്പത് പ്ലറ്റുണുകളും ഫയർ ഫോഴ്സ്, ടീം കേരള, കേരള സിവിൽ ഡിഫൻസ്, വിവിധ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ് തുടങ്ങി 18 നിരായുധ പ്ലറ്റുണുകളുമാണ് പരേഡിൽ പങ്കെടുക്കുന്നത്.
ആഗസ്റ്റ് 15ന് രാവിലെ 8.40ന് പരിപാടികള്‍ ആരംഭിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകും. പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. തുടർന്ന് ദേശഭക്തിഗാനാലാപനവും മികച്ച പ്ലറ്റുണുകൾക്കുള്ള സമ്മാനദാനവും നടക്കും. കലക്ർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമീഷണർ എ. അക്ബർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.