കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് -ചെന്നൈ എഫ്.സി പോരാട്ടത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശനവും ഉണ്ടാകില്ല. പൊതുജനങ്ങൾ പരമാവധി പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. രാവിലെ 7.30 മുതൽ രാത്രി 10.30വരെയാണ് ഗതാഗതനിയന്ത്രണം.
വടക്കൻ ജില്ലകളിൽനിന്ന് കളികാണാൻ എത്തുന്നവർ ആലുവയിൽനിന്നും തെക്കൻ ജില്ലകളിൽനിന്ന് എത്തുന്നവർ വൈറ്റിലയിൽനിന്നും മെട്രോയും ബസുകളും ഉപയോഗപ്പെടുത്തണം. നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡിലും മറൈൻ ഡ്രൈവിലും പാലാരിവട്ടം ബൈപാസിലും പാർക്ക് ചെയ്യണം. വൈകീട്ട് മൂന്ന് മുതൽ ഏഴുവരെയായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിൽനിന്നും വാങ്ങാം.
ഓൺലൈനായി ടിക്കറ്റ് വാങ്ങാൻ: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-chennaiyin-fc/event
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.