ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഓർമദിനം ഇന്ന്; സ്മാരക പ്രഖ്യാപനങ്ങൾ കടലാസിൽതന്നെ

കൊ​ച്ചി: നാ​ട് ക​ണ്ട മി​ക​ച്ച നി​യ​മ​ജ്ഞ​നും ഭ​ര​ണ​ത​ന്ത്ര​ജ്ഞ​നു​മാ​യി​രു​ന്ന ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ ഓ​ർ​മ​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഒ​മ്പ​താ​ണ്ട്. കാ​ല​മി​ത്ര​യാ​യി​ട്ടും കൊ​ച്ചി​യി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​രു സ്മാ​ര​ക​മാ​യി​ല്ല.

കൃ​ഷ്ണ​യ്യ​ർ താ​മ​സി​ച്ചി​രു​ന്ന സ​ദ്ഗ​മ​യ എ​ന്ന വീ​ട് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് നി​യ​മ​പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്ര​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് എ​ങ്ങു​മെ​ത്തി​യി​ല്ല. കൃ​ഷ്ണ​യ്യ​രു​ടെ ഓ​ർ​മ​ക്കാ​യി ഹൈ​കോ​ട​തി​യു​ടെ സ​മീ​പ​ത്ത് ‘കൃ​ഷ്ണ​യ്യ​ർ ച​ത്വ​രം’ എ​ന്ന പേ​രി​ൽ സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്ന് കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ മേ​യ​റും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തും തു​ട​ങ്ങി​യി​ട​ത്തു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്.

എം.​ജി റോ​ഡി​ലാ​ണ് അ​ദ്ദേ​ഹം വി​ശ്ര​മ​കാ​ല​ത്ത് താ​മ​സി​ച്ച സ​ദ്ഗ​മ​യ വീ​ട്. നീ​തി തേ​ടി​യെ​ത്തു​ന്ന പാ​വ​ങ്ങ​ളു​ടെ​യും അ​ശ​ര​ണ​രു​ടെ​യും മു​ന്നി​ൽ ഇ​തി​ന്‍റെ വാ​തി​ലു​ക​ൾ എ​പ്പോ​ഴും തു​റ​ന്നി​ട്ടി​രു​ന്നു. കൃ​ഷ്ണ​യ്യ​രു​ടെ സ്മാ​ര​ക​മാ​യി ഈ ​വ​സ​തി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്ന​തോ​ടെ ഇ​തി​ന് സ​ർ​ക്കാ​റും കു​ടും​ബാം​ഗ​ങ്ങ​ളും പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​മ​മ​ന്ത്രി കൂ​ടി​യാ​യ പി. ​രാ​ജീ​വ്​ ഉ​ൾ​പ്പെ​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും 2022-23ലെ ​ബ​ജ​റ്റി​ൽ ഒ​രു​കോ​ടി രൂ​പ മാ​റ്റി​വെ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട്, ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​ഡീ​ഷ​ന​ൽ ലോ ​സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മൂ​വ്മെ​ന്‍റ്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇ​തു​കൂ​ടാ​തെ ഹൈ​കോ​ട​തി പ​രി​സ​ര​ത്ത് കൃ​ഷ്ണ​യ്യ​രു​ടെ പേ​രി​ലു​ള്ള സ്ക്വ​യ​ർ ഒ​രു​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് മേ​യ​ർ എം. ​അ​നി​ൽ​കു​മാ​റാ​ണ്. രൂ​പ​ക​ൽ​പ​ന​ക്കാ​യി പ്ര​മു​ഖ ആ​ർ​ക്കി​ടെ​ക്ട് കെ.​ടി. ര​വീ​ന്ദ്ര​നെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ഹൈ​കോ​ട​തി​യു​ടെ മു​ന്നി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി മാ​ത്ര​മേ നി​ർ​മാ​ണം ന​ട​ത്താ​നാ​വൂ എ​ന്ന​തു​കൊ​ണ്ടാ​ണ് ത​ൽ​ക്കാ​ലം ഇ​ത് വൈ​കു​ന്ന​തെ​ന്ന് മേ​യ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ഹൈ​കോ​ട​തി​യു​ടെ മു​ന്നി​ൽ റോ​ഡ് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​യ​തി​നാ​ൽ, മ​റ്റേ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള പ​ദ്ധ​തി ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

കൃ​ഷ്ണ​യ്യ​രു​ടെ സ്മാ​ര​കം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൃ​ഷ്ണ​യ്യ​ർ മൂ​വ്മെ​ന്‍റ്​ മു​ഖ്യ​മ​ന്ത്രി, റ​വ​ന്യൂ, ധ​ന​കാ​ര്യ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​മാ​ർ, മേ​യ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Justice V.R. Krishna Iyer's memorial day today; Commemorative announcements are on paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.