മട്ടാഞ്ചേരി: ഇടതുമുന്നണി സ്ഥാനാർഥി സി.പി.എമ്മിലെ കെ.ജെ. മാക്സി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് 14,108 വോട്ടിെൻറ ഭൂരിപക്ഷത്തിൽ. കഴിഞ്ഞ തവണ കോൺഗ്രസ് റിബൽ സ്ഥാനാർഥിയുടെ സാന്നിധ്യം തുണയായെങ്കിൽ ഇക്കുറി ശക്തമായ പോരാട്ടത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് വിജയം കൈവരിച്ചത്. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ നൂറോളം വോട്ടിെൻറ ലീഡ് യു.ഡി.എഫ് സ്ഥാനാർഥി ടോണി ചമ്മണി നേടിയെങ്കിലും പിന്നീട് ഒരിക്കൽപോലും പിറകിൽ പോകാതെ ലീഡ് കുതിച്ചുയർത്തി മാക്സി വിജയഗാഥ രചിക്കുകയായിരുന്നു.
കടലിനോട് ചേർന്ന് കിടക്കുന്ന മണ്ഡലത്തിലെ 70 ശതമാനം കുടുംബങ്ങളും മത്സ്യബന്ധന മേഖലയെ ആശ്രയിച്ചാണ് കഴിയുന്നതെങ്കിലും ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം ഒരുതരിപോലും ഏറ്റില്ല. തീരത്തോട് ചേർന്നുകിടക്കുന്ന ചെല്ലാനം ഗ്രാമപഞ്ചായത്തിലടക്കം മാക്സി ലീഡ് നേടി. മട്ടാഞ്ചേരി മേഖലയിൽ മുസ്ലിം ലീഗിനെയും ലീഗ് വിമതെരയും ഒരുമിച്ച് നിർത്തി പ്രചാരണരംഗം കൊഴുപ്പിക്കാൻ കഴിഞ്ഞെങ്കിലും ഉദ്ദേശിച്ച ഫലം യു.ഡി.എഫിന് നേടാൻ കഴിഞ്ഞില്ല.
മണ്ഡലം കാലങ്ങളായി നേരിടുന്ന കുടിവെള്ളക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ എം.എൽ.എ എന്ന നിലയിൽ മാക്സിക്ക് കഴിഞ്ഞതും വോട്ടർമാരെ സ്വാധീനിെച്ചന്നാണ് നിരീക്ഷണം. ഇക്കുറി കോൺഗ്രസിൽ പുറമെ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് നടന്നതെങ്കിലും ഉള്ളിൽ കളികൾ നടന്നതായി ആരോപണമുണ്ട്. സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങൾ, കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ എന്നിവ ഗുണം ചെയ്തെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു.
കഴിഞ്ഞതവണ 1086 വോട്ടിനാണ് വിജയിച്ചതെങ്കിൽ ഇക്കുറി 14,108 വോട്ടിെൻറ ഭൂരിപക്ഷമാണ് ഇടതുമുന്നണി നേടിയത്. 2016ൽ 47,967 ആയിരുന്നു ലഭിച്ച വോട്ട്. ഇക്കുറി 53,973 വോട്ട് മാക്സി പെട്ടിയിലാക്കി. കഴിഞ്ഞ തവണ 46,881 വോട്ടുനേടിയ യു.ഡി.എഫിന് ഇത്തവണ 39,865 വോട്ട് നേടാനെ കഴിഞ്ഞുള്ളു. അതേസമയം, ഇക്കുറി മൂന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്ക് താഴ്ന്ന് തിരിച്ചടിയേറ്റത് എൻ.ഡി.എക്കാണ്. 2016ൽ 15,212 വോട്ട് നേടിയപ്പോൾ ഇക്കുറി 10,800 ആയി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.