representative image

കൊച്ചി എം.ഡി.എം.എ കേസിൽ അട്ടിമറി സംശയം; രണ്ടുപേരെ ​എക്​സൈസ്​ വിട്ടയച്ചത്​ ഉന്നത സ്വാധീനത്തിന്​ വഴങ്ങിയെന്ന്​ ആക്ഷേപം

കൊ​ച്ചി: കാ​ക്ക​നാ​ട്ടു​നി​ന്ന്​ മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ എ​ക്​​സൈ​സ്​ കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന്​ ആ​ക്ഷേ​പം. ക​സ്​​റ്റം​സ്​ ക​മീ​ഷ​ണ​റേ​റ്റ്​ പ്രി​വ​ൻ​റി​വ്​ യൂ​നി​റ്റ്, സം​സ്ഥാ​ന എ​ക്​​സൈ​സ്​ സ്​​പെ​ഷ​ൽ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ സ്​​ക്വാ​ഡ്​ എ​ന്നി​വ ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഒ​രു​കി​ലോ​യി​ലേ​റെ ല​ഹ​രി​മ​രു​ന്ന്​ പി​ടി​കൂ​ടി​യി​ട്ടും 84 ഗ്രാം ​എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി അ​ഞ്ചു​പേ​രി​ലേ​ക്ക്​ കേ​സ്​ ഒ​തു​ക്കി ഒ​രു യു​വ​തി​യെ അ​ട​ക്കം ര​ണ്ടു​പേ​രെ ഒ​ഴി​വാ​ക്കി​യാ​ണ്​ കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ​ത്താ​ലാ​ണ്​ അ​ട്ടി​​മ​റി​യെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ർ​ന്നു.

ചെ​ന്നൈ​യി​ൽ​നി​ന്ന്​ ആ​ഡം​ബ​ര കാ​റി​ൽ കു​ടും​ബ​സ​മേ​ത​മു​ള്ള യാ​ത്ര​യെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന വി​ധം സ്​​ത്രീ​ക​ളും വി​ദേ​ശ​യി​നം നാ​യ്​​ക്ക​ളു​മാ​യാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ സം​ഘം കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 100 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യെ​ന്നാ​ണ്​ ക​സ്​​റ്റം​സ്​ ഇ​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ച​ത്. പി​ടി​യി​ലാ​യ ഏ​ഴു​പേ​രു​ടെ ഫോ​​ട്ടോ​യ​ട​ക്ക​മാ​യി​രു​ന്നു​ വാ​ർ​ത്ത​ക്കു​റി​പ്പ്​. മൂ​ന്ന്​ നാ​യ്​​ക്ക​ളെ​യും ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

കാ​ക്ക​നാ​ട്​ വാ​ഴ​ക്കാ​ല മേ​ലേ​പ്പാ​ടം റോ​ഡി​ൽ മ​ർ​ഹ​ബ അ​പ്പാ​ർ​ട്മെൻറി​ൽ​നി​ന്ന്​ 84 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രു യു​വ​തി​യ​ട​ക്കം അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യെ​ന്നാ​ണ്​ പി​ന്നീ​ട്​ എ​റ​ണാ​കു​ളം എ​ക്​​സൈ​സ്​ സ്​​പെ​ഷ​ൽ സ്​​ക്വാ​ഡ്​ അ​റി​യി​ച്ച​ത്. ഇ​തു​പ്ര​കാ​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്​ ഫ​വാ​സ്, ശ്രീ​മോ​ൻ, ഷ​ബ്​​ന, ഇ​ടു​ക്കി വ​ണ്ണ​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ൽ, കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ജ്​​മ​ൽ എ​ന്നി​വ​രെ​യാ​ണ്.

സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നു​ക​ണ്ട്​ ഒ​രു യു​വ​തി​യെ​യും യു​വാ​വി​നെ​യും വി​ട്ട​യ​െ​ച്ച​ന്ന്​ എ​ക്​​സൈ​സ്​ പി​ന്നീ​ട്​ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, അ​തേ ഫ്ലാ​റ്റി​ൽ​നി​ന്ന്​ ര​ണ്ടാ​മ​ത്​ പി​ടി​കൂ​ടി​യ 1.115 കി​ലോ എം.​ഡി.​എം.​എ ര​ണ്ട്​ യു​വ​തി​ക​ളും ചേ​ർ​ന്നാ​ണ്​ ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. കൈ​ക​ളി​ൽ ബാ​ഗു​മാ​യി ഒ​ളി​പ്പി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മം ഫ്ലാ​റ്റി​െൻറ സി.​സി ടി.​വി​യി​ലാ​ണ്​ പ​തി​ഞ്ഞി​രു​ന്ന​ത്. ഒ​പ്പം ഫ്ലാ​റ്റി​ൽ​നി​ന്ന്​ മാ​ൻ കൊ​മ്പും പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും അ​തും രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വി​വാ​ദം ഉ​യ​ർ​ന്നു. പ്ര​തി​ക​ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ നാ​യ്​​ക്ക​ളെ വി​ട്ടു​കൊ​ടു​ത്ത​തും ആ​ക്ഷേ​പ​ത്തി​ന്​ ഇ​ട​യാ​ക്കി.

കേ​സി​ൽ ര​ണ്ട്​ മ​ഹ​സ​ർ; ര​ണ്ടാ​മ​ത്തേ​തി​ൽ പ്ര​തി​യി​ല്ല

കൊ​ച്ചി: എം.​ഡി.​എം.​എ പി​ടി​ച്ച സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ ആ​ന്‍ഡ് ആ​ൻ​റി നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗം ത​യാ​റാ​ക്കി​യ​ത്​ ര​ണ്ട്​ മ​ഹ​സ​ർ റി​പ്പോ​ർ​ട്ട്.84 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യെ​ന്നാ​ണ്​ ആ​ദ്യ മ​ഹ​സ​ർ. ഇ​വ​രെ ചോ​ദ്യം​ചെ​യ്​​ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തേ ഫ്ലാ​റ്റി​ൽ പി​ന്നീ​ട്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ 1.115 കി​ലോ എം.​ഡി.​എം.​എ​കൂ​ടി ക​ണ്ടെ​ടു​ത്തു​വെ​ന്നാ​ണ്​​ എ​ക്​​സൈ​സ്​ സം​ഘം അ​ന്ന്​ വി​ശ​ദീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ, ​ര​ണ്ടാ​മ​ത്​ ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ മാ​ന്യ​മാ​യി വേ​ഷം ധ​രി​ച്ച ഒ​രാ​ൾ വ​ഴി​യി​ൽ​നി​ന്ന്​ ന​ൽ​കി​യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​തേ ഫ്ലാ​റ്റി​ൽ​നി​ന്ന്​ ര​ണ്ടാ​മ​ത്​ എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​തെ​ന്ന്​ വി​വ​രി​ക്കു​ന്നു.10 കോ​ടി​യി​ലേ​റെ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന്​ ആ​രാ​ണ്​ എ​ത്തി​ച്ച​തെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു. കേ​സ്​ അ​ട്ടി​മ​റി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​മാ​ണ്​ ഇ​തെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

എം.​ഡി.​എം.​എ മാ​ര​ക​മ​യ​ക്കു​മ​രു​ന്നി​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്. 0.5 ഗ്രാം ​കൈ​വ​ശം വെ​ച്ചാ​ൽ ചെ​റി​യ അ​ള​വാ​യി ക​ണ​ക്കാ​ക്കും. ഇ​തി​ന്​ ഒ​രു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ്​ ശി​ക്ഷ.10 ഗ്രാം ​കൈ​വ​ശം വെ​ച്ചാ​ൽ അ​ത്​ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന്​ ക​ണ​ക്കാ​ക്ക​പ്പെ​ടും. ഇ​തി​ന്​ 10 മു​ത​ൽ 20 വ​ർ​ഷം വ​രെ ക​ഠി​ന​ത​ട​വും ഒ​ന്നു മു​ത​ൽ ര​ണ്ടു ല​ക്ഷം വ​രെ​യു​മാ​ണ്​ പ​ര​മാ​വ​ധി ശി​ക്ഷ.

പ്രതികളെ കസ്​റ്റഡിയിൽ ആവശ്യപ്പെട്ട്​ വീണ്ടും അപേക്ഷ നൽകും

കൊ​ച്ചി: കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്ന്​ കേ​സി​ലെ പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച്​ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ എ​ക്സൈ​സ് ജി​ല്ല യൂ​നി​റ്റ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ അ​സാ​ധു​വാ​യി​രു​ന്നു. കേ​സി​ൽ അ​ട്ടി​മ​റി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി​യ​തോ​ടെ​യാ​ണ്​ ജി​ല്ല യൂ​നി​റ്റി​െൻറ ക​സ്​​റ്റ​ഡി അ​പേ​ക്ഷ അ​സാ​ധു​വാ​യ​ത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന അ​ഞ്ച്​ പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. അ​തി​നി​ടെ, പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്താ​ൻ ഫോ​റ​സ്​​റ്റ്​ വി​ഭാ​ഗ​വും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അട്ടിമറി ആക്ഷേപത്തിൽ അ​ന്വേഷണം പൂർത്തിയായി; റിപ്പോർട്ട്​ മന്ത്രിക്ക് 

കൊ​ച്ചി: എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ൽ അ​ട്ടി​മ​റി സം​ഭ​വി​ച്ചെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. അ​ഡീ​ഷ​ന​ൽ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ (എ​ൻ​ഫോ​ഴ്​​സ്​​മെൻറ്) എ. ​അ​ബ്​​ദു​ൽ റാ​ഷി​യാ​ണ്​ എ​റ​ണാ​കു​ള​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സി​ൽ മ​ഹ​സ​ർ ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​െൻറ മൊ​ഴി​യെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ എ​ക്​​സൈ​സ്​ സം​ഘ​ത്തി​ൽ ഉ​ള്ള​വ​രു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്.

കേ​സി​ലെ അ​ട്ടി​മ​റി​യാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ എ. ​അ​ബ്​​ദു​ൽ റാ​ഷി പ്ര​തി​ക​രി​ച്ചു. അ​ട്ടി​മ​റി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്​. റി​പ്പോ​ർ​ട്ട്​ വ​കു​പ്പ്​ മ​ന്ത്രി​ക്ക്​ കൈ​മാ​റു​മെ​ന്നും അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന്​ എ​ക്​​സൈ​സ്​ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സ്​ അ​ന്വേ​ഷ​ണം എ​ക്​​സൈ​സ്​ ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ കേ​സി​ൽ പി​ടി​യി​ലാ​കു​മെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ചി​പ്പി​ച്ചു. ഇ​തു​വ​രെ കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു.

പ്ര​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ മാ​ൻ കൊ​മ്പ്​ വ​നം വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സ​ര്‍ ധ​നി​ക് ലാ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ക​മീ​ഷ​ണ​റേ​റ്റ് ഓ​ഫി​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ന്‍കൊ​മ്പ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 39 സെൻറി​മീ​റ്റ​ര്‍ നീ​ള​മു​ള്ള​താ​ണി​ത്. എ​ക്​​സൈ​സ്​ ആ​ദ്യം ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ ഈ ​മാ​ൻ കൊ​മ്പി​നെ​പ്പ​റ്റി സൂ​ചി​പ്പി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ കൊ​മ്പ്​ ഏ​റ്റെ​ടു​ക്കാ​ൻ വ​നം​വ​കു​പ്പ്​ വി​സ​മ്മ​തി​ച്ചി​രു​ന്നു. പി​ന്നീ​ട്​ രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ്​ വ​നം വ​കു​പ്പ്​ ഏ​റ്റെ​ടു​ത്ത​ത്. ഫ്ലാ​റ്റി​ലെ ചു​വ​രി​ൽ പെ​യി​ൻ​റ​ടി​ച്ച്​ തൂ​ക്കി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു മാ​ൻ കൊ​െ​മ്പ​ന്ന്​ അ​റി​യു​ന്നു. ഇ​ത് വ്യാ​ഴാ​ഴ്ച പെ​രു​മ്പാ​വൂ​ര്‍ എ​ഫ്.​സി.​ജെ.​എം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags:    
News Summary - kochi mdma case updation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.