കൊ​ച്ചി: കൊ​ച്ചി അ​ഴി​മു​ഖ​ത്തെ ഫോ​ർ​ട്ട്കൊ​ച്ചി-​വൈ​പ്പി​ൻ തീ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നി​ടെ ത​ക​രാ​റി​ലാ​യ റോ ​റോ സ​ർ​വി​സു​ക​ളി​ലൊ​ന്നാ​യ സേ​തു​സാ​ഗ​ർ ര​ണ്ട് ഒ​രാ​ഴ്ച​ക്ക​കം അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ. കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി ച​ര്‍ച്ച ചെ​യ്യാ​ൻ മേ​യ​ർ എം. ​അ​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് കെ.​എ​സ്.​ഐ.​എ​ന്‍.​സി​ക്കും ഷി​പ്പ് യാ​ര്‍ഡി​നും നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

റോ ​റോ സ​ര്‍വി​ന്‍റെ വ​ര​വ്​ ചെ​ല​വ്​ ക​ണ​ക്കു​ക​ള്‍ ചാ​ര്‍ട്ടേ​ര്‍ഡ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. മൂ​ന്നാ​മ​ത്തെ റോ​റോ നി​ര്‍മ്മി​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ന​ഗ​ര​സ​ഭ​യും ക​പ്പ​ല്‍ശാ​ല​യും ചേ​ര്‍ന്ന് ഒ​പ്പു​വെ​ക്കും. ഒ​രു വ​ര്‍ഷ​ത്തി​ന​കം മൂ​ന്നാ​മ​ത്തെ റോ ​റോ നി​ര്‍മ്മി​ച്ച് ന​ല്‍കു​ന്ന​തി​ന് ക​പ്പ​ല്‍ശാ​ല​യോ​ട് മേ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. റോ ​റോ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​നും കെ.​എ​സ്.​ഐ.​എ​ന്‍.​സി​യും ഷി​പ്പ് യാ​ര്‍ഡും ത​മ്മി​ലു​ള്ള ഏ​കോ​പ​നം വ​ര്‍ദ്ധി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തു.

കെ.​എ​സ്.​ഐ.​എ​ന്‍.​സി എം.​ഡി ആ​ര്‍. ഗി​രി​ജ, കൊ​ച്ചി​ന്‍ ഷി​പ്പ് യാ​ര്‍ഡ് റി​പ്പ​യ​ര്‍ വി​ഭാ​ഗം ത​ല​വ​ന്‍ സ​ന്തോ​ഷ് ഫി​ലി​പ്പ്, കോ​ര്‍പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​ബു, കോ​ര്‍പ്പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. സ​ര്‍വി​സ് കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ഒ​രു വ​ര്‍ഷം പ്ര​തി​മാ​സ യോ​ഗ​ങ്ങ​ള്‍ ചേ​ര്‍ന്ന് അ​വ​ലോ​ക​നം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

സേ​തു​സാ​ഗ​ർ ഒ​ന്ന് എ​ന്ന വെ​സ​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​ഴി​മു​ഖ​ത്ത് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. കു​ണ്ട​ന്നൂ​ർ, അ​ല​ക്സാ​ണ്ട​ർ പ​റ​മ്പി​ത്ത​റ പാ​ല​ങ്ങ​ൾ അ​ട​ച്ച​തോ​ടെ ആ​ളു​ക​ൾ ന​ഗ​ര​ത്തി​ലെ​ത്താ​ൻ റോ ​റോ സ​ർ​വി​സി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ഒ​രു റോ​റോ ത​ക​രാ​റി​ലാ​വു​ക കൂ​ടി ചെ​യ്ത​തോ​ടെ യാ​ത്രാ ദു​രി​തം പ​തി​ന്മ​ട​ങ്ങാ​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Kochi ro ro service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.