അൽഫോൻസക്ക് നീതി ലഭ്യമാക്കണം -ലത്തീൻ കത്തോലിക്ക സഭ

കൊച്ചി: മത്സ്യം വിറ്റ്​ ഉപജീവനം നടത്തിയിരുന്ന അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസയെ നഗരസഭ ജീവനക്കാർ കൈയേറ്റം ചെയ്ത സംഭവത്തിൽ നീതി ലഭ്യമാക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക സഭ.

Also Read:മത്സ്യത്തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞ് നഗരസഭാ ജീവനക്കാർ, അതിക്രമം

ഇത്തരം സംഭവങ്ങൾ സമാന്തര നീതിവ്യവസ്ഥ രൂപപ്പെടാനിടയാക്കും. അതിക്രമം കാണിച്ച എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും അൽഫോൻസക്ക് നീതി ലഭ്യമാക്കണമെന്നും സഭാ മേലധ്യക്ഷൻ ജോസഫ് കരിയിൽ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് 52കാരിയായ അൽഫോൻസ വിൽപനക്കുവെച്ച മത്സ്യം നഗരസഭാ ജീവനക്കാർ വലിച്ചെറിയുകയായിരുന്നു. അൽഫോൻസയുടെ കൈക്കും പരിക്കേറ്റു. ഇതിൻെറ ദൃശ്യം പുറത്തുവന്നതോടെ നഗരസഭക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

Tags:    
News Summary - latin catholic against violence on fish vendors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.