മരട്: ദേശീയപാതയോരത്തും സര്‍വിസ് റോഡുകളിലുമുള്ള അനധികൃത ലോറി പാര്‍ക്കിങ് മൂലം കുമ്പളം ടോള്‍ പ്ലാസ പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
ദേശീയ പാതയോരത്ത് അനധികൃതമായി നിര്‍ത്തിയിടുന്ന കണ്ടെയ്നര്‍ ലോറികളാണ് വഴിമുടക്കികളായി മാറുന്നത്. വാഹനങ്ങള്‍ക്കുപോലും കടന്ന് പോകാനാകാത്ത വിധം സർവിസ് റോഡിലും ടോള്‍ പ്ലാസയിലും ലോറികള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നത്.
ഇതുമൂലം ടോള്‍ പ്ലാസയില്‍ തെക്കുനിന്ന് വടക്കോട്ട് പോകുന്ന വാഹനങ്ങള്‍ക്കുള്ള ബൂത്തില്‍ ഗതാഗതം തടസ്സപ്പെടുന്നത് പതിവുകാഴ്ചയാണ്. തെക്കുനിന്ന് കടന്നുവന്ന വാഹനങ്ങള്‍ ഗതാഗത തടസ്സത്തെ തുടര്‍ന്ന് എതിര്‍ദിശയിലുള്ള വാഹനങ്ങള്‍ക്കായുള്ള ബൂത്തിലൂടെയും കടന്ന് പോകുന്നത് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. സർവിസ് റോഡ് അടക്കുന്ന രീതിയില്‍ ലോറികള്‍ നിരത്തി പാര്‍ക്ക് ചെയ്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം റോഡരികില്‍ നിര്‍ത്തിയിട്ട ലോറികള്‍ക്കിടയിലൂടെ കടന്നുപോയ ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപെട്ടിരുന്നു. നിയമ വിരുദ്ധ പാര്‍ക്കിങ്ങിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പളം കെയര്‍ ആൻഡ് സർവിസിന്റെ പേരില്‍ കലക്ടര്‍ക്ക് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.