കാക്കനാട്: കലക്ഷൻ തുക നൽകാതെ സ്ഥാപന ഉടമയെ കബളിപ്പിച്ച് മുങ്ങിയ മാർക്കറ്റിങ് എക്സിക്യൂട്ടിവ് പിടിയിൽ. നെടുമ്പാശ്ശേരി മേക്കാടുകരയിൽ പറമ്പിൽവീട്ടിൽ അജിത്കുമാറാണ് (45) തൃക്കാക്കര പൊലീസിെൻറ പിടിയിലായത്. 27 കടകളിൽനിന്നായി ശേഖരിച്ച 4.8 ലക്ഷം രൂപയാണ്ഇ യാൾ തട്ടിച്ചത്.
ഇടപ്പള്ളി ഉണിച്ചിറയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് അജിത്കുമാർ മാർക്കറ്റിങ് എക്സിക്യൂട്ടിവായി ജോലി ചെയ്തിരുന്നത്. സ്ഥാപനത്തിൽനിന്ന് കടമായി ചരക്കുകൾ കൊടുക്കുന്ന കടകളിൽനിന്ന് തവണകളായി പണം തിരികെ ശേഖരിച്ചുകൊണ്ടിരുന്നത് ഇയാളായിരുന്നു. ഈ തുക കൃത്യമായി ഓഫിസിൽ അടക്കുന്നതായിരുന്നു രീതി.
എന്നാൽ, 2020 മാർച്ച് 24നുശേഷം വിവിധ തീയതികളിൽ ജില്ലയിലെ 27 കടകളിൽനിന്ന് ശേഖരിച്ച പണം തട്ടിയെടുക്കുകയായിരുന്നു. ലഭിച്ച തുക സ്ഥാപനത്തിൽ നൽകാതെയോ കുറഞ്ഞ പണംമാത്രം നൽകിയോ ആണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ 4,81,888 രൂപയാണ് തട്ടിച്ചത്.
തട്ടിയെടുത്ത തുകകൊണ്ട് വാഹനങ്ങൾ വാങ്ങി ആഡംബര ജീവിതം നയിക്കുകയായിരുന്നു. വീടിന് സമീപത്തെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടിയത്. എസ്.ഐ എൻ.ഐ. റഫീഖ്, എ.എസ്.ഐ കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.