കോതമംഗലം: ചേലാട് ഗവ. പോളിടെക്നിക് വിദ്യാർഥികളുടെ ഇരുചക്ര വാഹനങ്ങളിലെ അഭ്യാസത്തിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.
കോളജിന് മുന്നിലെ റോഡിലും കോതമംഗലം തട്ടേക്കാട് റോഡിലുമാണ് വിദ്യാർഥികൾ അഭ്യാസവുമായി ഇറങ്ങിയത്. അമിത വേഗത്തിൽ പാഞ്ഞും ഉയർന്ന ശബ്ദങ്ങൾ സൃഷ്ടിച്ചും റോഡിലൂടെ തലങ്ങും വിലങ്ങും പായുകയും ചെയ്തു.
നാട്ടുകാരുടെ പരാതിയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സ്ഥലത്ത് എത്തിയതോടെ വിദ്യാർഥികൾ റോഡിൽനിന്ന് പിൻവലിഞ്ഞു. സൈലൻസറിൽ കൃത്രിമം കാണിച്ച് പുകയും അഗ്നിഗോളവും വരുത്തിയും ഉഗ്ര ശബ്ദമുണ്ടാക്കിയുമായിരുന്നു അഭ്യാസം ഒരു ബൈക്ക് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. മറ്റ് നാല് ബൈക്കിനെതിരെ കേസെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കോളജിൽ ഫ്രഷേഴ്സ് ഡേ ആഘോഷത്തോടനുബന്ധിച്ചാണ് വിദ്യാർഥികൾ ബൈക്ക് അഭ്യാസവുമായി റോഡിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.