കൊച്ചി: മനസ്സുനിറയെ നാടകവും കൈകളിൽ രുചിയേറിയ പലഹാരങ്ങളും കൊണ്ട് ജീവിച്ചൊരാൾ. ഇടപ്പള്ളി ദേവൻകുളങ്ങരയിൽ ചങ്ങമ്പുഴ പാർക്കിനു കിഴക്കു റോഡരികിലെ തെൻറ എം.എസ്. ബേക്കറിയിൽ എം.എസ്. രഘുനാഥ് ജീവിച്ചുതീർത്തത് ചുറ്റുമുള്ളവർക്ക് പാഠവും ചിന്തയും പകർന്നാണ്.
കാലം പകർന്ന കൈപുണ്യവുമായി 40 വർഷമായി എണ്ണക്കടികൾ വിറ്റ് തുടർന്നുവന്ന ജീവിതത്തിന് ഇന്നലെ തിരശ്ശീല വീണു. വൈകുന്നേരം മൂന്നു മുതൽ ഏഴുവരെ പലഹാരങ്ങളുടെ ലോകത്തായിരുന്നു രഘു. പഴംപൊരി, സുഖിയൻ, പരിപ്പുവട, ബോണ്ട എന്നിവയുണ്ടാക്കുന്നതും കാത്ത് സ്കൂൾ കുട്ടികൾ മുതൽ അവിടെ നിൽക്കും.
മായം ചേർക്കാത്ത വസ്തുക്കൾ കൊണ്ടും നാടൻ വെളിച്ചെണ്ണയിലും പാചകം ചെയ്യുന്നതിനാൽ ക്ഷണനേരം കൊണ്ട് പലഹാരമെല്ലാം വിറ്റുതീരും. ഒന്നുമില്ലായ്മയിൽനിന്ന് സ്വന്തം പ്രയത്നത്താൽ വളർന്ന കഥയാണ് ഇദ്ദേഹത്തിേൻറത്.
വർഷങ്ങൾക്ക് മുമ്പ് കലാനിലയം നാടക സംഘത്തിൽ നടനായും പിന്നീട് സ്വന്തം ട്രൂപ്പായ കൊച്ചിൻ സദസ്സിലും പ്രവർത്തിച്ചു. പ്രശസ്ത നാടകകാരൻ ചന്ദ്രദാസെൻറ കൊച്ചി ലോകധർമി തിയറ്ററിെൻറ കീഴിൽ കുട്ടികളുടെ വിഭാഗമായ മഴവില്ല് തിയറ്റർ രൂപപ്പെടുത്തുന്നതിെൻറ പ്രധാനി രഘുനാഥായിരുന്നു.
2000 മുതൽ ലോകധർമിയുടെ പ്രവർത്തനങ്ങളിൽ കൂട്ടുനിന്നു. 2006ൽ പാട്ടബാക്കി നാടകത്തിൽ ചായക്കടക്കാരനായി വേഷമിട്ടു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിലെ സാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യം കൂടിയായിരുന്നു രഘുനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.