മൂവാറ്റുപുഴ : പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് സി.പി.ഐ പ്രാദേശിക നേതാവ് വി.എം. നവാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പായിപ്രയിൽ ഒരു വാർഡിൽ പാർട്ടി സ്ഥാനാർഥിക്ക് ഉണ്ടായ തോൽവിയിൽ അടക്കം അന്വേഷണ കമീഷൻ കുറ്റക്കാരെന്ന് കെണ്ടത്തിയ വി.എം. നവാസിനെ വെള്ളിയാഴ്ച ചേർന്ന മണ്ഡലം കമ്മിറ്റി യോഗമാണ് പുറത്താക്കിയത്.
പായിപ്ര പഞ്ചായത്ത് പതിനേഴാം വാർഡിലെ പാർട്ടി സ്ഥാനാർഥിയുടെ തോൽവിയുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമെല്ലന്ന് കെണ്ടത്തിയതിനെ തുടർന്നായിരുന്നു നടപടി. മറ്റൊരു മണ്ഡലം കമ്മിറ്റിയംഗം കെ.എ. സനീറിെന നേരത്തേ മണ്ഡലം കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. പത്രമാധ്യമങ്ങളിൽ പാർട്ടിക്കെതിരെ വാർത്തകൾ വന്നതുമായി ബന്ധപ്പെട്ടാണ് കെ.എ. സനീറിനെതിരെ നടപടി. പതിനേഴാം വാർഡിലെ സി.പി.ഐ സ്ഥാനാർഥിയുടെ പരാജയത്തിനും കാരണമായത് വി.എം. നവാസിെൻറ പ്രവർത്തനങ്ങൾ മൂലമാണെന്ന അന്വേഷണ കമീഷൻ കണ്ടെത്തലിനെ തുടർന്നാണ് പുറത്താക്കിയത്. വിശദീകരണ കത്തിന് നവാസ് നൽകിയ മറുപടിയിൽ നേതൃത്വത്തിലെ ചിലർക്കെതിെരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇതാണ് മറ്റ് ചെറിയ ശിക്ഷണ നടപടികളിലേക്കൊന്നും പോകാതെ തിരക്കിട്ട് പുറത്താക്കലിലേക്ക് എത്തിച്ചതെന്നാണ് സൂചന. പാർട്ടിയിലെ ഉന്നത നേതാക്കൾ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും, സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നുമാണ് വിശദീകരണ കത്തിലെ ആരോപണം. പണം വാങ്ങി സമരങ്ങൾതന്നെ അട്ടിമറിച്ചെന്ന ഗുരുതരമായ ആരോപണങ്ങളും നേതാക്കൾക്കെതിരെ ഉയർത്തിയിട്ടുണ്ട്. ഇതിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കത്തിലുണ്ട്. എന്നാൽ, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് വിശദീകരണ കത്തിൽ ഉള്ളതെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നവാസിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മണ്ഡലം സെക്രട്ടറി ടി.എം. ഹാരീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.