മട്ടാഞ്ചേരി: പരിസ്ഥിതി ദിനത്തിലെ മരം നടീൽ, ചടങ്ങുകൾ മാത്രമായി ചുരുങ്ങുന്ന കാലത്ത് വ്യത്യസ്ത കാഴ്ചയാണ് ഇവിടെയുള്ളത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുറമുഖ മേഖലയിൽ നട്ടുവളർത്തിയ പനമരങ്ങൾ നിരയായി നിൽക്കുന്നത് മനോഹര കാഴ്ചയാണ്. അലക്സാണ്ടർ പാലം മുതൽ ബി.ഒ.ടി പാലം വരെ പാതയുടെ ഇരുവശങ്ങളിലുമായി വെച്ച പനകളാണ് കുലക്കാൻ പാകത്തിൽ വളർന്നിരിക്കുന്നത്. റോഡരികിൽ പനമരങ്ങൾ നട്ടുപിടിപ്പിച്ച് വളർന്നു വരുന്ന വേളയിൽ ഇവയിൽ നല്ലൊരു ശതമാനവും ട്രെയിലർ ലോറികൾ അടക്കമുള്ള വാഹനങ്ങൾ ഇടിച്ച് നശിച്ചിരുന്നു.
എന്നാൽ, ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം മുതൽ ബി.ഒ.ടി പാലം വരെ തുറമുഖ ട്രസ്റ്റ് വാക്ക് വേ പണിതപ്പോൾ പുതിയ ചെടികൾ നട്ടുപിടിപ്പിച്ചു.
അവശേഷിച്ചിരുന്ന പഴയ പനമരങ്ങൾ സംരക്ഷിക്കുന്നതിനും സംവിധാനം ഒരുക്കി. തലയെടുപ്പോടെ അതുവഴി കടന്ന് പോകുന്ന യാത്രക്കാർക്ക് സ്വാഗതം ഓതി നിൽക്കുകയാണ് ഈ പനമരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.