കോവിഡ് വളണ്ടിയർ പട്ടികയിൽ ഫാർമസി ഡോക്ടർമാരെയും ഉൾപ്പെടുത്തണം -ഡോക്ടർ ഓഫ് ഫാർമസി അസോ. കേരള

കൊച്ചി: കോവിഡ് വളണ്ടിയർ പട്ടികയിലെ സാംക്രമികരോഗശാസ്ത്ര യോഗ്യത മാനദണ്ഡങ്ങളിൽ ഫാം ഡി പൂർത്തിയാക്കിയ ഫാർമസി ഡോക്ടർമാരെയും ഉൾപ്പെടുത്തണമെന്ന് ഡോക്ടർ ഓഫ് ഫാർമസി അസോ. കേരള ആവശ്യപ്പെട്ടു.

മാനദണ്ഡങ്ങളിൽ എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.ഡി.എസ്, കമ്യൂണിറ്റി നഴ്സിങ് തുടങ്ങിയവയെങ്കിലും ഉണ്ടെങ്കിലും ഫാംഡിക്കാരെ ഉൾപ്പെടുത്തിയിട്ടില്ല. അഞ്ചു വർഷത്തെ പഠനവും ജനറൽ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനകോളജി, സർജറി, പീഡിയാട്രിക്സ് തുടങ്ങി വിവിധ വിദഗ്ധ മേഖലയിലായി ഇൻറേൺഷിപ്പുമുൾപ്പെടെ ആറു വർഷ കോഴ്സ് പൂർത്തിയാക്കിയാണ് ഫാർമസി ഡോക്ടർമാർ ഇറങ്ങുന്നത്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ് വളണ്ടിയർ ലിസ്റ്റിൽ ഫാർമ ഡോക്ടർമാരെ നിയമിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇതു തുടങ്ങിയിട്ടില്ല. നിലവിലെ കോവിഡ് വളണ്ടിയർ ലിസ്റ്റിൽ ബി ഫാം, ഡി ഫാം എന്നി യോഗ്യതകൾ ഉള്ള ഫാർമസിസ്റ്റ് തസ്തികയിലേക്ക് മാത്രം ആണ് തെരഞ്ഞെടുക്കുന്നത്.

മരുന്നുകളുടെ പാർശ്വഫലങ്ങൾ, പ്രതിപ്രവർത്തനം എന്നിവ പരിശോധിക്കുക, രോഗികൾക്ക് കൗൺസിലിങ് കൊടുക്കുക, മരുന്നു ഉപയോഗം സംബന്ധിച്ച് രോഗികളുടെ മുൻകാല ചരിത്രം പരിശോധിക്കുക, ചികിത്സാ പുരോഗതി വിലയിരുത്തുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉടനടി സ്വീകരിക്കണമെന്നും അസോ. ഭാരവാഹികൾ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.