മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടി; കാക്കനാട്ട്​ കുടിവെള്ള വിതരണം നിലച്ചു

കാ​ക്ക​നാ​ട്: മെ​ട്രോ കാ​ക്ക​നാ​ട് പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി​ക്കാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ 200 എം.​എം കു​ടി​വെ​ള്ള പൈ​പ്പു​പൊ​ട്ടി.

സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ടി.​വി സെൻറ​ർ ദ​ർ​ശ​ൻ ന​ഗ​റി​നു​സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ് പൈ​പ്പ്​ പൊ​ട്ടി​യ​ത്. ചി​റ്റേ​ത്തു​ക​ര​യി​ൽ പൂ​ർ​ണ​മാ​യും ഈ​ച്ച​മു​ക്ക്, തു​തി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യും കു​ടി​വെ​ള്ളം മു​ട​ങ്ങി.

പൈ​പ്പി​ൽ​നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ മ​ർ​ദം കു​റ​ക്കാ​ൻ സു​ര​ഭി ന​ഗ​റി​ലേ​ക്കു​ള്ള വാ​ൽ​വ് പൂ​ട്ടി​യ​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ലും ഭാ​ഗി​ക​മാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങി. സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട്​ റോ​ഡി​ന്‍റെ അ​രി​കു​ചേ​ർ​ന്നാ​ണ് കൊ​ച്ചി റി​ഫൈ​ന​റി​യി​ലേ​ക്കു​ള്ള നാ​ഫ്ത, ഡീ​സ​ൽ കു​ഴ​ലു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

അ​ശ്ര​ദ്ധ​മൂ​ലം ഈ ​പൈ​പ്പു​ക​ൾ ത​ക​ർ​ന്നാ​ൽ വ​ലി​യ ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​മാ​യേ​ക്കാം. മെ​ട്രോ റെ​യി​ൽ അ​ധി​കൃ​ത​രോ വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ സാ​ന്നി​ധ്യ​മി​ല്ലാ​തെ​യാ​ണ് ഇ​വി​ടെ കു​ഴി​യെ​ടു​ത്ത​തെ​ന്നും ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണ് പൈ​പ്പ് പൊ​ട്ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി.​സി. വി​ജു​വും പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര ജ​ല അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. 

Tags:    
News Summary - Pipe burst during metro construction; Kakkanad drinking water supply stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.