മൂവാറ്റുപുഴ: ഗതാഗതം നിയന്ത്രിക്കാൻ മാത്രമല്ല, റോഡിലെ കുഴികൾ അടച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പൊലീസ്. മൂവാറ്റുപുഴ നഗരത്തിലെ കുഴികൾ ഗതാഗതത്തിന് തടസ്സമായതോടെയാണ് കുഴികൾ അടക്കാൻ നേതൃത്വം നൽകി ട്രാഫിക് പൊലീസ് മാതൃകയായത്. മൂവാറ്റുപുഴ-തേനി ഹൈവേയുടെ ഭാഗമായ ചാലിക്കടവ് റോഡ് പുനർനിർമാണത്തിന് അടച്ചതും നഗരവികസന ഭാഗമായി നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും വൻ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഇതിന് പ്രധാന കാരണം റോഡിലെ കുഴികളാണ്. പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെയുള്ള തിരക്കേറിയ എം.സി റോഡ് ഭാഗങ്ങളിൽ വൻ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. ട്രാഫിക് പൊലീസ് നിരവധി തവണ വാട്ടർ അതോറിറ്റിക്കും പി. ഡബ്ല്യു.ഡിക്കും താലൂക്ക് സഭയിലും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിലും പരാതി നൽകിയിരുന്നു. എന്നാൽ, ഒന്നും നടന്നില്ല. തുടർന്നാണ് ചൊവ്വാഴ്ച മെറ്റലും ടാറുമായി പൊലീസിന്റെ നേതൃത്വത്തിൽ കുഴിയടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.