കൊച്ചി: പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ള 186846 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. ജില്ലയിൽ 1915 ബൂത്തുകളാണ് സജ്ജീകരിച്ചത്.ആകെയുള്ള 203601 കുട്ടികളിൽ 92 ശതമാനം പേർക്കാണ് ഞായറാഴ്ച നൽകിയത്. പോളിയോ തുള്ളിമരുന്ന് ഏതെങ്കിലും കാരണവശാൽ കിട്ടാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി നൽകും.
പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സരിത സനിൽ ഉദ്ഘാടനം ചെയ്തു. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് മുഖ്യാതിഥിയായിരുന്നു. ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ. സക്കീന വിഷയാവതരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണി സന്ദേശം നൽകി.
സംസ്ഥാന ഒബ്സർവെർമാരായ അസി. ഡയറക്ടർ ഡി.എച്ച്.എസ് ഡോ.ബിനോയ് എസ്. ബാബു, സോഷ്യൽ സൈന്റിസ്റ്റ് പി.എസ്. സുജ, ഷെൽമ ഹൈസന്റ്, അഡ്വ.വിവേക് ഹരിദാസ്, നിക്കോളാസ് ഡിക്കോത്ത്, പി.ആർ. ജോൺ, സൈന ഓജി, ബെല്ലു മെൻഡസ്, ഡോ.പി. രേണുക തുടങ്ങിയവർ സംസാരിച്ചു. ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ രശ്മി സ്വാഗതവും മുളവുകാട് സാമൂഹ്യരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.വി രശ്മി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.