ദേശം: കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുറയാർ റെയിൽവേ മേൽപാലം നിർമിക്കുന്നതിന് സ്ഥലമേറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിൽ. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അൻവർ സാദത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ മേൽപാലത്തിന്റെ സാങ്കേതികാനുമതിക്കായി ഡിസംബർ 10ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ നടപടി ആരംഭിക്കുമെന്നും സാങ്കേതികാനുമതി ലഭിച്ചാൽ ടെൻഡർ നടപടികളും ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
പുറയാർ മേൽപാലത്തിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി 45.67 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. അതിൽ സ്ഥലമേറ്റെടുക്കുന്നതിന് ഒമ്പതു കോടിയിലധികമാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിക്കാവശ്യമായ ഭൂമി വിട്ടുനൽകുന്നതിന് 60 ഭൂവുടമകൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടിവരുന്നത്. അതിൽ 54 പേരുടെ തുക ഇതിനകം കൈമാറിയിട്ടുണ്ട്. നാലുപേർക്കുള്ള നഷ്ടപരിഹാരത്തിന് ട്രഷറി നടപടി പൂർത്തീകരിച്ച് വരുകയുമാണ്. ബാക്കി രണ്ടുപേർക്ക് നൽകേണ്ട 73 ലക്ഷത്തിന്റെ അധികതുകയുടെയും അനുമതി ലഭിച്ചതായും എം.എൽ.എ അറിയിച്ചു. തുക ട്രഷറിയിൽ വരുന്ന മുറക്ക് ഉടമകൾക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.