കൊച്ചി: നഗരത്തിലെ രണ്ടുവീട്ടിൽനിന്നായി 115 ലക്ഷം രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ മോഷ്ടിച്ചത് സ്ത്രീകൾ ഉൾപ്പെട്ട സംഘം. ഇവരുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൈക്കുഞ്ഞുമായാണ് മൂന്നുപേരടങ്ങുന്ന സംഘം മോഷണത്തിന് എത്തിയത്.
ഏപ്രിൽ ഒന്നിന് നഗരത്തിലെ തിയറ്റിനു സമീപത്തെ വ്യവസായിയുടെ വീട്ടിലാണ് ഇവർ ആദ്യം മോഷണം നടത്തിയത്. 90 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചു.
ദിവസങ്ങൾക്കുള്ളിലാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടിലും മോഷണം നടന്നത്. 20 പവനും 3.2 ലക്ഷം രൂപയും ഡോളറുമാണ് അപഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.