കൊച്ചി: ഇടപ്പള്ളിയിൽ വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ അറുപതുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇടപ്പള്ളി പാവോത്തിത്തറ പോളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും ഇടപ്പള്ളി വനിത ക്ഷേമസമിതി അധ്യക്ഷയുമായ സെലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം. പതിനഞ്ച് വയസ്സ് മുതൽ ഇവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി.
വനിത ദിനത്തിൽ വനിത ക്ഷേമസമിതി നടത്തിയ പരിപാടിയിൽ ചായ വിതരണത്തിന് എത്തിയപ്പോൾ വനിതകളുടെ അവകാശങ്ങളെക്കുറിച്ചു സെലിൻ പ്രസംഗിക്കുന്നത് പെൺകുട്ടി കേട്ടു. തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് എല്ലാം തുറന്നുപറയാൻ ധൈര്യം വന്നതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ഉപദ്രവം സഹിക്കാൻ വയ്യാതായതോടെ കഴിഞ്ഞദിവസം പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് വനിത സെല്ലിൽനിന്ന് ഉദ്യോഗസ്ഥരെത്തി മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ ആലുവയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.