മട്ടാഞ്ചേരി: പടിഞ്ഞാറൻ കൊച്ചിയിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള ഡിവിഷനിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരമുള്ള നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ആശങ്കയും പരക്കുന്നു. ഈ മേഖലയിൽ ദ്രുതഗതിയിൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചുവരുകയാണ്.
പ്രാരംഭഘട്ടത്തിൽ മീറ്റർ മാറ്റുന്നതിന് തുകയൊന്നും ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നില്ല. എന്നാൽ, സ്മാർട്ട് മീറ്ററുകൾ പ്രീ പെയ്ഡ് സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക. അതായത് ഉപയോഗം കണക്കിലെടുത്ത് ഉപഭോക്താവ് മുൻകൂട്ടി വൈദ്യുതി ബോർഡിൽ പണം അടക്കണം. തുക തീർന്നാൽ ഉടൻ വൈദ്യുതി നിലക്കും. പിന്നെ പണം അടച്ചാെല വൈദ്യുതി പുനഃസ്ഥാപിക്കൂ.
ഒന്നുമുതൽ അഞ്ചുവരെ ഡിവിഷനുകളിൽ താമസിക്കുന്നവരിൽ ബഹുഭൂരിപക്ഷവും തീർത്തും സാധാരണക്കാരാണ്. പദ്ധതി ഇവർക്ക് ഇരുട്ടടിയാകുമെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. സാധാരണക്കാരെ വലക്കുന്ന പ്രീ പെയ്ഡ് വൈദ്യുതി പദ്ധതി പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ ആവശ്യപ്പെട്ടു.
വികസനത്തിെൻറ മറവിലെ ഈ പകൽക്കൊള്ള അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അേതസമയം, ഈ മാസം 30നകം സ്മാർട്ട് സിറ്റി മേഖലയിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി ബോർഡ് ഫോർട്ട്കൊച്ചി ഡിവിഷൻ അസിസ്റ്റൻറ് എൻജീനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.