അത്താണി: നെടുമ്പാശ്ശേരി പഞ്ചായത്ത് മാർക്കറ്റിന് സമീപത്തെ സൂപ്പർ മാർക്കറ്റിൽ അഗ്നിബാധ. സമീപങ്ങളിലും തീപടർന്നു. 10 ലക്ഷത്തിലേറെ നാശനഷ്ടം. നെടുമ്പാശ്ശേരി സഹകരണ ബാങ്കിന്റെ പ്രിയദർശിനി ഷോപ്പിങ് കോംപ്ലക്സിന്റെ താഴെ നിലയിലെ ‘നെൽക’ സൂപ്പർമാർക്കറ്റിലാണ് തീപിടിത്തം. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. അങ്കമാലി അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റുകളെത്തി അരമണിക്കൂറിലേറെ ശ്രമിച്ചാണ് തീയണച്ചത്. സൂപ്പർമാർക്കറ്റിലെ പലചരക്ക് സാധനങ്ങളും ഉപകരണങ്ങളും കത്തി നശിച്ചു. സഹകരണ ബാങ്കിന്റെ ജനറേറ്ററും തൊട്ടടുത്ത ‘വിയത്തിൽ ഓഫ് പ്രസി’ലെ വൈദ്യുതീകരണവും കത്തി നശിച്ചു. സൂപ്പർ മാർക്കറ്റിന്റെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്ന ഷെഡിൽ നിന്നാണ് അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂപ്പർ മാർക്കറ്റിൽ ഏകദേശം ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സഹകരണ ബാങ്കിന്റെ 3.5 ലക്ഷം രൂപയുടെ ജനറേറ്ററും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.