മട്ടാഞ്ചേരി: കനത്ത വെള്ളക്കെട്ടിനെ തുടർന്ന് എറണാകുളം ഗാന്ധിനഗർ പി ആൻഡ് ടി കോളനിയിൽ നിന്ന് തോപ്പുംപടിയിലെ പുതിയ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിച്ച താമസക്കാർ ഫ്ലാറ്റ് ചോർന്നൊലിക്കുന്നതിനാൽ ദുരിതത്തിൽ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി മുണ്ടംവേലിയിൽ നഗരസഭ നിർമിച്ച ഫ്ലാറ്റുകളാണ് കനത്ത മഴയിൽ ചോർന്നൊലിക്കുന്നത്.
പുത്തൻ സാങ്കേതിക വിദ്യയായ പ്രീ എൻജിനീയറിങ് ബിൽഡിങ് ടെക്നോളജി പ്രകാരം നിർമിച്ച ഫ്ലാറ്റുകളാണ് ചോർന്നൊലിച്ചത്. 82 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. ഇതിൽ 75 ഫ്ലാറ്റുകളിലാണ് കോളനി നിവാസികളെ പുനരധിവസിപ്പിച്ചത്. ചോർച്ച മൂലം ഫ്ലാറ്റിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് താമസക്കാർ പറയുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഫ്ലാറ്റുകളായതിനാൽ ചോർച്ച പരിഹരിക്കാൻ അറ്റകുറ്റ പ്പണികളും ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഇവർ പറയുന്നു. ഇതിനെക്കാൾ ഭേദം പി.ആൻഡ്.ടി കോളനിയിൽ തന്നെ കഴിയുകയായിരുന്നെന്ന് താമസക്കാർ പറഞ്ഞു. തൃശൂർ ജില്ല ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. നാലു നിലകളിലായി രണ്ടുമുറികൾ വീതമുള്ള 82 വീടുകളാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.