പള്ളുരുത്തി: കുമ്പളങ്ങിയിൽ മാല മോഷ്ടിക്കൽ തുടർക്കഥയാകുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്ന് വീട്ടമ്മമാരുടെ മാലയാണ് ബൈക്കിലെത്തിയ സംഘം കഴുത്തിൽ നിന്നും തട്ടിയെടുത്ത് കടന്നു കളഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെ സാൻ ജോസ് പള്ളിക്ക് സമീപത്തുനിന്നും നമ്പ്യാപുരത്ത് വീട്ടിൽ സുജാതയുടെ രണ്ടര പവെൻറ മാലയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്.
മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്കിെൻറ നമ്പർ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പീടിയേക്കൽ ഫിലോമിന ക്ലീറ്റസിെൻറ കഴുത്തിൽനിന്നും മോഷ്ടാക്കൾ ബൈക്കിലെത്തി ഒന്നര പവൻ തൂക്കം വരുന്ന മാല മോഷ്ടിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കുമ്പളങ്ങി സർക്കാർ ആയുർവേദ ആശുപത്രിക്ക് സമീപത്തു നിന്നും മുൻ പഞ്ചായത്ത്അംഗം എം.പി രത്തെൻറ ഭാര്യ ഉഷയുടെ കഴുത്തിൽനിന്ന് നാലര പവെൻറ മാല ബൈക്കിലെത്തിയ സംഘം കവർന്നിരുന്നു. മോഷ്ടാക്കൾ ബൈക്കിൽ കറങ്ങി നടക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും വില പിടിപ്പുള്ള ആഭരണങ്ങൾ അഴിച്ച് വെച്ച് പുറത്തിറങ്ങേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.