കൊച്ചി: ജില്ലയിൽ ഈ വർഷം മാത്രം 202 കിലോ കഞ്ചാവും 2257 ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ടെന്ന് മധ്യമേഖല എക്സൈസ് ജോയന്റ് കമീഷണർ പി.കെ. സനു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
394 എൻ.ഡി.പി.എസ് കേസാണ് ഈ കാലയളവിൽ എക്സൈസ് രജിസ്റ്റർ ചെയ്തത്. 2666 ഗ്രാം ഹഷീഷ് ഓയിൽ ഉൾപ്പെടെ മറ്റ് ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ടവരെ പിന്തിരിപ്പിക്കാൻ കൗൺസലിങ് സംവിധാനം ആവിഷ്കരിച്ചിട്ടുണ്ട്.
9656178000 എന്ന നമ്പറിലൂടെ നേർവഴി പദ്ധതി പ്രകാരം കൗൺസലിങ് നടത്തിവരുന്നുണ്ട്. 9188520199 എന്ന നമ്പറിലൂടെ വിമുക്തി പദ്ധതിയുമായും ബന്ധപ്പെടാം. ലഹരി ഉപയോഗമോ വിൽപനയോ ശ്രദ്ധയിൽപെട്ടാൽ എക്സൈസ് ആസ്ഥാനത്തെ 9447178000, 9061178000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അറിയിക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.