കാക്കനാട്: മുനിസിപ്പാലിറ്റിയുടെ പൊതുകിണറ്റിൽ ഭക്ഷ്യമാലിന്യം തള്ളുന്നതായി പരാതി. തുതിയൂർ ആദർശ നഗറിലെ മുട്ടുങ്ങൽ റോഡിലുള്ള കിണറ്റിലാണ് സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത്. പ്രദേശത്ത് അസഹ്യ ദുർഗന്ധമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. തൃക്കാക്കര പഞ്ചായത്തായിരുന്ന കാലത്ത് നിർമിച്ച പൊതുകിണർ നാളുകൾക്ക് മുമ്പ് ഇടിഞ്ഞ് നാശമായിരുന്നു.20ഓളം കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന കിണർ നന്നാക്കണമെന്ന് അന്നുമുതൽ ആവശ്യപ്പെടുന്നതാണ്.
അതിനിടെയാണ് കഴിഞ്ഞ നാലുമാസമായി മാലിന്യം തള്ളുന്ന സാഹചര്യമുണ്ടായത്. രാത്രിയിലാണ് മാലിന്യം വലിച്ചെറിയുന്നത്. ഹോട്ടലുകളിൽ നിന്നും കാന്റീനുകളിൽ നിന്നുമുള്ള ഭക്ഷ്യമാലിന്യങ്ങളാണ് ഇതിൽ അധികവുമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. പ്രദേശത്തെ വീട്ടുകാർ ജല അതോറിറ്റി വഴി എത്തിക്കുന്ന കുടിവെള്ളത്തിന്റെ അപര്യാപ്തത പരിഹരിച്ചിരുന്നത് പൊതുകിണർ ഉപയോഗിച്ചായിരുന്നു. കിണർ വൃത്തിയാക്കി പുനർനിർമിച്ചുനൽകണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.