കൊച്ചി: ഒരു പാമ്പ് ഉണ്ടാക്കിയ ആശങ്കയിലായിരുന്നു ഞായറാഴ്ച പൂണിത്തുറ. രാവിലെയാണ് പൂണിത്തുറ ഗാന്ധി സ്ക്വയറിലെ മിനിപാർക്കിെൻറ തെക്കെ അരികിലൂടെ ഒരു പാമ്പ് ഇഴഞ്ഞു പോകുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കേട്ടറിഞ്ഞ് പരിസരവാസികൾക്ക് ആശങ്കയായി. വിഷപാമ്പാണെന്നും കൊല്ലണമെന്നും ചിലർ. എന്നാൽ, പാമ്പിനെ കൊല്ലുന്നത് ശരിയല്ലായെന്നായി മുൻ കൗൺസിലർ വി.പി. ചന്ദ്രെൻറയും മറ്റും അഭിപ്രായം. പാമ്പിനെ പിടിക്കാൻ വാവ സുരേഷിനെ വിളിക്കാമെന്നായി ഭൂരിപക്ഷാഭിപ്രായം.
വാവ സുരേഷിനെ വിളിച്ചപ്പോൾ അദ്ദേഹം തിരുവനന്തപുരത്താണ്. പാമ്പിനെ പിടിക്കാനായി പ്രാദേശികമായി ആരെയെങ്കിലും കണ്ടെത്താനായി പിന്നീടുള്ള ആലോചന. അന്വേഷണത്തിനിടയിൽ പാമ്പിനെ പിടിക്കാൻ വനം വകുപ്പിെൻറ അംഗീകാരമുള്ള വിദ്യാ രാജുവിെൻറ നമ്പർ കിട്ടി. തുടർന്ന് പാമ്പിനെ പിടികൂടാനുള്ള സാമഗ്രികളുമായി അവർവന്ന് പൈപ്പിലൂടെ തുണി സഞ്ചിയിലേക്ക് കയറ്റാനുള്ള ശ്രമംആരംഭിച്ചു. ഏറെ നേരത്തേ ശ്രമത്തിനൊടുവിൽ വിദ്യാ രാജു അണലിയെ ഒരു സഞ്ചിയിലാക്കി വനംവകുപ്പിന് കൈമാറാനായി കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.