മട്ടാഞ്ചേരി: കൂട്ടുബിസിനസ് ചെയ്യാനെന്ന പേരിൽ സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചശേഷം ഉടമ അറിയാതെ അത് വിൽപന നടത്തിയ കേസിൽ യുവതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ബസാർ റോഡ് അസ്റാജ് ബിൽഡിങ്ങിൽ താമസിച്ചിരുന്ന ഇപ്പോൾ ഫോർട്ട്കൊച്ചി വൈ.എം.സി. എക്ക് സമീപം താമസിക്കുന്ന കെ.കെ. സജീനയെയാണ് (36) മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. സാബു, എസ്.ഐ ജോസഫ് ഫാബിയാൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ ബന്ധുകൂടിയായ മട്ടാഞ്ചേരി ചക്കരയിടുക്കിൽ മഞ്ഞനവീട്ടിൽ വാഹിദമോളുടെ പരാതിയിലാണ് അറസ്റ്റ്.
കൂട്ടുകച്ചവടം തുടങ്ങാമെന്ന പേരിൽ സജീനയും മറ്റ് രണ്ടുപേരും ചേർന്ന് 140 പവൻ സ്വർണാഭരണങ്ങൾ വാങ്ങി പണയപ്പെടുത്തുകയും പിന്നീട് ഇവരറിയാതെ വിൽപന നടത്തി വഞ്ചിച്ചെന്നുമാണ് കേസ്. കൊല്ലം സ്വദേശി മുഹമ്മദ് നസീം, ഫോർട്ട്കൊച്ചി സ്വദേശിനി റുഖിയ ബീവി എന്നിവരും കേസിൽ പ്രതികളാണ്. ഇവർ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാണെന്നും പൊലീസ് പറഞ്ഞു.
തൃപ്പൂണിത്തുറ: വീടിന്റെ വാതില്‍ തകര്‍ത്ത് 12 പവനും 3000 രൂപയും കവര്‍ന്നു. കേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മോഷണം നടന്ന വീടിെൻറ അടുത്തുള്ള ഡോക്ടറുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് മോഷ്ടാവിെൻറ ചിത്രം പതിഞ്ഞിട്ടുള്ളത്. സംഭവസമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. മുണ്ടും ഷര്‍ട്ടും ധരിച്ച് കക്ഷത്തില്‍ ചാക്കുപോലെയൊന്ന് പിടിച്ച് ഒരാള്‍ നടന്നുവരുന്ന ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്.
പൊലീസ് നായും സി.സി.ടി.വി ദൃശ്യം ശരിവെക്കുന്ന തരത്തില്‍ മോഷണം നടന്ന വീട്ടില്‍നിന്ന് ഓടി ഇടവഴി അവസാനിക്കുന്നയിടം വരെയെത്തി നിന്നു. ഫോറന്‍സിക് വിദഗ്ധരുടെ നിരീക്ഷണത്തില്‍ വീട്ടില്‍ നിന്ന് വിരലടയാളങ്ങളും ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ടെങ്കിലും പ്രതിയെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല.
വ്യാഴാഴ്ച പകലാണ് തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജിന് സമീപം ഇളമന റോഡില്‍ കര്‍ണാടക സ്വദേശി ആനന്ദ് ഹെഗ്ഡെയും കുടുംബവും വാടകക്ക് താമസിക്കുന്ന വര്മനിവാസിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അലമാരയുടെ പൂട്ടുപൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനായ ആനന്ദ് ഹെഗ്ഡെയും തൃപ്പൂണിത്തുറയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ വിജയലക്ഷ്മിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്.
കൊച്ചി: വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവർന്ന കേസിൽ മുഖ്യപ്രതി ഡൽഹിയിൽ പിടിയിലായി. കലൂർ പുതിയറോഡിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി ജഗാവുള്ളയെയാണ് പൊലീസ് ഡൽഹിയിൽനിന്ന് സാഹസികമായി പിടികൂടി നാട്ടിലെത്തിച്ചത്.
കേസിലെ മറ്റൊരു പ്രതി പതിനേഴുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് കണ്ടെത്തി ജുവനൈൽ ബോർഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു. മുഖ്യപ്രതി ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിർമാണശാലയിൽ ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മൻസിലിൽനിന്ന് ജനുവരി 30, 31 തീയതികളിൽ ഒരു ലക്ഷം രൂപയും ഒരു ലാപ്ടോപ്പും കവരുകയായിരുന്നു. 31-നാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മോഷണ തുക പങ്കുവെച്ചശേഷം ജഗാവുള്ള ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടു. സിറ്റി പൊലീസ് കമീഷണർ സി.എച്ച് നാഗരാജുവിന്റെ നിർദേശാനുസരണം ഡി.സി.പി വി.യു. കുര്യാക്കോസ് പ്രത്യേക അന്വേണസംഘം രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.