തൃപ്പൂണിത്തുറ: നഗരസഭ പരിധിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഡ്വ.എം. സ്വരാജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്നു. നഗരസഭ ചെയര്പേഴ്സന് രമ സന്തോഷ് അധ്യക്ഷതവഹിച്ചു. നഗരസഭ പരിധിയിലെ കടകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും സാനിറ്റൈസര്‍, രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കുന്നതില്‍ കൃത്യത പാലിക്കണം.
ഓട്ടോ ഡ്രൈവര്‍മാര്‍, ബസ്കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കി. താലൂക്ക് ആശുപത്രി, തിരുവാങ്കുളം പി.എച്ച്.സി എന്നിവിടങ്ങളില്‍ ആര്.ടി.പി.സി.ആര്. പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. സി.എഫ്.എല്‍.ടി.സി.യുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് ബോധവത്കരണത്തിെൻറ ഭാഗമായി അനൗണ്‍സ്മെൻറ് നടത്തുന്നതിന് തീരുമാനിച്ചു.
നഗരസഭ ജനറല്‍ മാര്‍ക്കറ്റ് ബുധനാഴ്ച ദിവസം അടച്ചിട്ട്, സാനിറ്റേഷന്‍, അണുനശീകരണം നടത്തും. വൈസ് ചെയര്മാന് പ്രദീപ് കുമാര്‍.കെ.കെ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് കെ.ടി. സൈഗാള്‍, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന് ജയ പരമേശ്വരന്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന് ദീപ്തി സുമേഷ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന് ശ്രീലത മധുസൂദനന്, കൗണ്‍സിലര്‍മാരായ പി.കെ. പീതാംബരന്, കെ.വി.സാജു, മുനിസിപ്പൽ സെക്രട്ടറി അഭിലാഷ് കുമാര്‍.എച്ച്, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.