ഫോ​ർ​ട്ട്കൊ​ച്ചി ബ​സ് സ്റ്റാ​ന്റ് കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി ടാ​ങ്ക് ചോ​ർ​ന്നൊ​ലി​ക്കു​ന്ന നി​ല​യി​ൽ

ചോർന്നൊലിച്ച്​ ഫോ​ർ​ട്ട്കൊ​ച്ചി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശുചിമുറി

ഫോ​ർ​ട്ട്​​കൊ​ച്ചി: ഫോ​ർ​ട്ട്കൊ​ച്ചി ബ​സ് സ്റ്റാ​ൻ​റി​നോ​ട് ചേ​ർ​ന്നു​ള്ള ന​ഗ​ര​സ​ഭ​യു​ടേ​യും കൊ​ച്ചി ഹെ​റി​റ്റേ​ജ് ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യു​ടേ​യും കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി ടാ​ങ്ക് ചോ​ർ​ന്നൊ​ലി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ഇ​ന്ത്യ ടൂ​റി​സം ഓ​ഫി​സ്, ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്റ​ർ, ഹോ​ട്ട​ൽ, ഡോ​ർ​മെ​റ്റ​റി, ടാ​റ്റു സെൻറ​ർ ഉ​ൾ​പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ശു​ചി​മു​റി ടാ​ങ്ക് ചോ​ർ​ന്നു​ള്ള മ​ലി​ന​ജ​ലം പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ട് ചേ​ർ​ന്ന് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ദു​ർ​ഗ​ന്ധ​വും കൊ​തു​ക് ശ​ല്യ​വു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. സ​മീ​പ​ത്ത് ത​ന്നെ ഓ​ട്ടോ സ്റ്റാ​ന്റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കെ​ല്ലാം ശു​ചി​മു​റി ടാ​ങ്ക് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പെ​ടെ നി​ര​വ​ധി ത​വ​ണ ബ​ന്ധ​പെ​ട്ട​വ​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ല. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി ശു​ചി​മു​റി ടാ​ങ്ക് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ദുരിതം ഒഴിയാതെ മുണ്ടംവേലിയിലെ പി ആൻഡ്​ ടി കോളനി നിവാസികൾ; താ​മ​സ​ക്കാ​രു​ടെ അ​വ​സ്ഥ ശോ​ച​നീ​യം

കൊ​ച്ചി: മു​ണ്ടം​വേ​ലി​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ച്ച പി ​ആ​ൻ​ഡ്​ ടി ​കോ​ള​നി​നി​വാ​സി​ക​ളു​ടെ ദു​രി​തം ഒ​ഴി​യു​ന്നി​ല്ല. കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​ൻ 63ൽ ​സ്ഥി​തി ചെ​യ്തി​രു​ന്ന പി ​ആ​ൻ​ഡ്​ ടി ​കോ​ള​നി കൊ​ച്ചി മു​ണ്ടം​വേ​ലി പ്ര​ദേ​ശ​ത്തേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ട് ഒ​രു മാ​സം തി​ക​യു​ന്ന​തേ ഉ​ള്ളു. ര​ണ്ടു ബ്ലോ​ക്ക്ക​ളി​ലാ​യി 74 കു​ടും​ബ​ങ്ങ​ളെ ആ​ണ് പു​ന​ര​ധി​സി​പ്പി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ താ​മ​സ​ക്കാ​രു​ടെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ണ്.

മ​ലി​ന​ജ​ലം ഒ​ഴു​ക്കി ക​ള​യാ​നാ​യി നി​ല​വി​ൽ അ​വി​ടെ ഡ്രൈ​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല എ​ന്ന​തി​നാ​ൽ നി​ല​വി​ലെ ഒ​രു സം​പ് ടാ​ങ്കി​ൽ ശേ​ഖ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. ഈ ​ടാ​ങ്കി​ൽ കൊ​തു​ക് മു​ട്ട​യി​ട്ട് പെ​രു​കി​യി​രി​ക്കു​ന്നു. ഇ​ത് പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വു​ന്നു. ഓ​രോ ശു​ചി​മു​റി​ക​ളി​ലെ​യും ശേ​ഖ​ര​ണ ടാ​ങ്കു​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ്​ ഒ​ഴു​കു​ക​യാ​ണ്.

ആ​ദ്യ ബ്ലോ​ക്കി​ലെ പ്ര​ധാ​ന സെ​പ്റ്റി​ക്ക് ടാ​ങ്ക് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്, ര​ണ്ടാം ബ്ലോ​ക്കി​ന്റെ പ്ര​ധാ​ന സെ​പ്റ്റി​ക്ക് ടാ​ങ്ക് നി​റ​ഞ്ഞ്​ പു​റ​ത്തേ​ക്ക് മാ​ലി​ന്യ​ങ്ങ​ൽ ഒ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​വെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ പ​റ​ഞ്ഞു. ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക​ത്ത​നി​നാ​ൽ തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യ​മു​ൾ​പ്പ​ടെ രൂ​ക്ഷ​മാ​ണ്.

ര​ണ്ടു ബ്ലോ​ക്ക്ക​ളി​ലാ​യി ആ​റു ഓ​വ​ർ ഹെ​ഡ് ടാ​ങ്കു​ക​ളി​ലാ​യാ​ണ് ശു​ദ്ധ​ജ​ലം ശേ​ഖ​രി​ക്കു​ന്ന​ത്. മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച്​ താ​ഴെ ടാ​ങ്കി​ൽനി​ന്ന്​ പ​മ്പ് ചെ​യ്യു​ന്ന ജ​ലം സു​ര​ക്ഷി​ത​മാ​യി സം​ര​ക്ഷി​ക്കാ​ൻ ഓ​വ​ർ ഹെ​ഡ് ടാ​ങ്കു​ക​ൾ​ക്ക് അ​ട​പ്പി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ജി.​സി.​ഡി.​എ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഈ ​അ​ലം​ഭാ​വം ഡെ​വ​ല​പ്മെ​ന്റ് ഏ​ജ​ൻ​സി​ക്ക് ചേ​ർ​ന്ന​ത​ല്ല എ​ന്നും കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും കൃ​ത്യ​മാ​യി നി​ർ​മാ​ണം ന​ട​ത്താ​തി​രു​ന്ന ക​രാ​ർ ക​മ്പ​നി​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ.​ച​ന്ദ്ര​ൻ പി​ള്ള​ക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Leaking toilet in Fort Kochi bus stand building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.