കൊച്ചി: മഹാരാഷ്ട്രയിലെ ബാങ്കിൽനിന്ന് 11 കോടി വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് 75 ലക്ഷം രൂപ തട്ടിയ സംഘത്തിലെ പ്രധാന പ്രതി പൊലീസ് പിടിയിൽ. ഇടുക്കി വാത്തിക്കുടി കൊന്നകമ്മിലി ദൈവമേട് നരിക്കുന്നേൽ ജിയോ മാത്യുവി (44)നെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടികളുടെ വായ്പയെടുക്കാൻ 50 ലക്ഷം രൂപ ഫിക്സഡ് െഡപ്പോസിറ്റായി ബാങ്കിൽ ഇടണമെന്നും കമീഷൻ തുകയിൽ പ്രതികൾക്ക് 25 ലക്ഷം രൂപ കൊടുക്കണമെന്നും പരാതിക്കാരനെ വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. പ്രതികൾ തന്നെ ബാങ്ക് ഉദ്യോഗസ്ഥരെന്ന രീതിയിൽ കബളിപ്പിച്ചു. തട്ടിപ്പ് മനസ്സിലാക്കിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്നാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പ്രതികളെ പിടിക്കുന്നതിനായി സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ. നിസാറിെൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതി ജിയോ മാത്യുവിനെ ഇടുക്കി പന്നിയാർകുറ്റിയിൽനിന്ന് കണ്ടെത്തുകയായിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു. അറസ്റ്റിലായ പ്രതിക്കെതിെര 2011ൽ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലും 2016ൽ മട്ടാഞ്ചേരി, പാലക്കാട് സൗത്ത്, ആലപ്പുഴ സൗത്ത് എന്നിങ്ങനെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും സമാനതട്ടിപ്പുകൾ നടത്തിയതിന് കേസുകൾ നിലവിലുണ്ട്.
സെൻട്രൽ അസി. കമീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം എ. നിസാറിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ സിസിൽ ക്രിസ്ത്യൻ രാജ്, സുനിൽ, ഫുൽജൻ ആനി എസ്.പി, സീനിയർ സി.പി.ഒ അനീഷ്, രഞ്ജിത്ത് സി.പി.ഒമാരായ ഇസഹാക്, അനീഷ്, ഉണ്ണി എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.